ഓക്സിജൻ ക്ഷാമം നേരിടുന്ന ഇന്ത്യയ്ക്ക് സഹായവുമായി ഭൂട്ടാനും; ഭൂട്ടാനിൽ നിന്ന് ലിക്വിഡ് ഓക്സിജൻ എത്തുമെന്ന് ഇന്ത്യൻ എംബസി

  • Post category:news
  • Reading time:1 min read
You are currently viewing ഓക്സിജൻ ക്ഷാമം നേരിടുന്ന ഇന്ത്യയ്ക്ക് സഹായവുമായി ഭൂട്ടാനും; ഭൂട്ടാനിൽ നിന്ന് ലിക്വിഡ് ഓക്സിജൻ എത്തുമെന്ന് ഇന്ത്യൻ എംബസി

കോവിഡിന്‍റെ രണ്ടാം തരംഗത്തിൽ ഓക്സിജൻ ക്ഷാമം നേരിടുന്ന ഇന്ത്യയ്ക്ക് സഹായവുമായി ഭൂട്ടാൻ. ഭൂട്ടാനിൽ നിന്ന് ലിക്വിഡ് ഓക്സിജൻ എത്തുമെന്ന് ഇന്ത്യൻ എംബസി വ്യക്തമാക്കി. അസമിലെ ഇന്ത്യൻ അതിർത്തിക്കടുത്ത് പുതുതായി പ്രവർത്തനമാരംഭിച്ച മൊട്ടംഗ ഇൻഡസ്ട്രിയിൽ എസ്റ്റേറ്റിൽ നിന്നാകും ഓക്സിജൻ എത്തിക്കുക.

ദിവസം 40 മെട്രിക്ക് ടൺ ലിക്വിഡ് ഓക്സിജനാണ് ഭൂട്ടാൻ ഇന്ത്യക്ക് നൽകുന്നത്. ഭൂട്ടാൻ എല്ലാ വിധ സഹായങ്ങളും ഇന്ത്യക്ക് നൽകുമെന്ന് വ്യക്തമാക്കിയതായി എംബസി അറിയിച്ചു. ഇന്ത്യ-ഭൂട്ടാൻ ബന്ധം എക്കാലത്തും ഊഷ്മളമായിരിക്കാൻ ഇത് സഹായകമാകുമെന്നും എംബസി വ്യക്തമാക്കി.

0Shares