ഭെൽ ഇ.എം.എൽ സമരം കാസര്‍കോട് ജില്ലയിലെ ജനങ്ങൾ ഏറ്റെടുക്കും; സമരത്തിന്‍റെ രൂപവും ഭാവവും മാറ്റും: എൻ.എ നെല്ലിക്കുന്ന് എം.എൽ.എ

  • Post category:local news / news
  • Reading time:1 min read
You are currently viewing ഭെൽ ഇ.എം.എൽ സമരം കാസര്‍കോട് ജില്ലയിലെ ജനങ്ങൾ ഏറ്റെടുക്കും; സമരത്തിന്‍റെ രൂപവും ഭാവവും മാറ്റും:  എൻ.എ നെല്ലിക്കുന്ന് എം.എൽ.എ

കാസര്‍കോട്: ഭെൽ ഇ.എം.എൽ കമ്പനിയേയും ജീവനക്കാരെയും സംരക്ഷിക്കാനുള്ള നടപടികൾ ഉണ്ടായില്ലെങ്കിൽ ജീവനക്കാരുടെ സമരം ജില്ലയിലെ ജനങ്ങൾ ഏറ്റെടുക്കുമെന്നും സമരത്തിന്‍റെ രൂപവും ഭാവവും മാറ്റുമെന്നും സമര സഹായസമിതി ചെയർമാൻ കൂടിയായ എൻ.എ.നെല്ലിക്കുന്ന് എം.എൽ.എ. സമരത്തിന്‍റെ അഞ്ചാം ദിന പരിപാടികൾ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഈ മാസം 18 ന് മുഖ്യമന്ത്രിയുമായുളള കൂടിക്കാഴ്ചക്ക് ശേഷം ഭാവി പരിപാടികൾ തീരുമാനിക്കുമെന്നും എം.എൽ.എ പറഞ്ഞു. ബി.എം.എസ് ജില്ലാ സെക്രട്ടറി ഗോവിന്ദൻ മടിക്കൈ അധ്യക്ഷത വഹിച്ചു. ഐ.എൻ.ടി.യു.സി സംസ്ഥാന കമ്മറ്റി അംഗം എ.വാസുദേവൻ സ്വാഗതം പറഞ്ഞു.

സി.ഐ.ടി.യു സംസ്ഥാന സെക്രട്ടറി ടി.കെ.രാജൻ, മുസ്‌ലിം ലീഗ് ജില്ലാ സെക്രട്ടറി മൂസ ബി ചെർക്കള,എസ് ടി യു ജില്ലാ ജനറൽ സെക്രട്ടറി ഷറീഫ് കൊടവഞ്ചി, യൂത്ത് കോൺഗ്രസ്സ് സംസ്ഥാന സെക്രട്ടറി മനാഫ് നുള്ളിപ്പാടി, എം.വി.കോമൻ നമ്പ്യാർ, മമ്മു ചാല, മുത്തലിബ് പാറക്കെട്ട, സി.അശോക് കുമാർ, ഗോപിനാഥൻ എൻ.സി.ടി, മാഹിൻ മുണ്ടക്കൈ , വിനോദ് കുമാർ, സുബൈർ മാര, എസ്.എച്ച് ഹമീദ് എന്നിവര്‍ പ്രസംഗിച്ചു. സമരസമിതി നേതാക്കളായ കെ.പി.മുഹമ്മദ് അഷ്റഫ് ,ബി.എസ്.അബ്ദുല്ല, പ്രദീപൻ പനയൻ, കെ.ജി.സാബു, അശോക് കുമാർ, ടി.വി.ബേബി, കെ.സി.ഷംസുദ്ദീൻ എന്നിവര്‍ നേതൃത്വം നൽകി.

0Shares