മെയ് 25 ന് ഭാരത് ബന്ദ് പ്രഖ്യാപിച്ചു: എന്തിനാണ് ഭാരത് ബന്ദിന് ആഹ്വാനം ചെയ്തിരിക്കുന്നത് അറിയാം

  • Post category:Kerala / news
  • Reading time:1 min read
You are currently viewing മെയ് 25 ന് ഭാരത് ബന്ദ് പ്രഖ്യാപിച്ചു: എന്തിനാണ് ഭാരത് ബന്ദിന് ആഹ്വാനം ചെയ്തിരിക്കുന്നത് അറിയാം

ന്യൂഡൽഹി: ഓൾ ഇന്ത്യ ബാക്ക്‌ വേർഡ് ആൻഡ് മൈനോരിറ്റി കമ്മ്യൂണിറ്റീസ് എംപ്ലോയീസ് ഫെഡറേഷൻ മെയ് 25ന് ഭാരത് ബന്ദ് പ്രഖ്യാപിച്ചു. ഒ.ബി.സിയുടെ ജാതി അടിസ്ഥാനമാക്കിയുള്ള സെൻസസ് കേന്ദ്രം നടത്തിയിട്ടില്ലെന്ന് ആരോപിച്ചാണ് ബന്ദ്. സംഘടനയുടെ ജില്ലാ പ്രസിഡണ്ട്‌ നീരജ് ധിമാൻ ആണ് ഇക്കാര്യം പറഞ്ഞത്.

ഇ.വി.എമ്മുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങളും അദ്ദേഹം ഉന്നയിച്ചു. സ്വകാര്യ മേഖലകളിൽ എസ്‌.സി/ എസ്‌.ടി/ഒ.ബി.സി സംവരണം നടപ്പാക്കാത്തത് കേന്ദ്ര സർക്കാരിൻ്റെ ധിക്കാര നടപടിയാണെന്നാണ് ആക്ഷേപം. മിക്ക സംസ്ഥാനങ്ങളിലും ബന്ദ് ജനജീവിതത്തെ ബാധിച്ചേക്കാം എന്നാണ് ഇൻ്റെലിജൻസ് വിഭാഗത്തിൻ്റെ വിലയിരുത്തൽ.

0Shares