മലബാറിക്കസിൻ്റെ പാട്ടിലലിഞ്ഞ് ബേക്കല്‍; സംഗീത നിശ ആസ്വദിക്കാനെത്തിയത് പതിനായിരങ്ങള്‍

  • Post category:local news
  • Reading time:1 min read
You are currently viewing മലബാറിക്കസിൻ്റെ പാട്ടിലലിഞ്ഞ് ബേക്കല്‍; സംഗീത നിശ ആസ്വദിക്കാനെത്തിയത് പതിനായിരങ്ങള്‍

കാസർകോട്: ബേക്കല്‍ അന്താരാഷ്ട്ര ബീച്ച് ഫെസ്റ്റിവലിൻ്റെ ഭാഗമായി പ്രമുഖ പിന്നണി ഗായിക സിതാരാ കൃഷ്ണകുമാറിൻ്റെ സിതാരാസ് പ്രൊജക്ട് മലബാറിക്കസ് മ്യൂസിക് ബാന്‍ഡിൻ്റെ നേതൃത്വത്തില്‍ അരങ്ങേറിയ സംഗീത നിശ ബേക്കല്‍ ബീച്ചിലെത്തിയവര്‍ക്ക് സമ്മാനിച്ചത് ആസ്വാദനത്തിൻ്റെ സുന്ദര നിമിഷങ്ങള്‍. രണ്ട് മണിക്കൂറോളം നീണ്ട സംഗീത പരിപാടി ആസ്വദിക്കാന്‍ പതിനായിരങ്ങളാണെത്തിയത്. സിതാരാ കൃഷ്ണകുമാറിനൊപ്പം ഗായകന്‍ നിരഞ്ജ് സുരേഷും ഗാനങ്ങളുമായി വേദിയിലെത്തി.

ബി.കെ.ഹരിനാരായണൻ്റെ വരികള്‍ക്ക് സിതാര തന്നെ ഈണം നല്‍കിയ ‘ഓരോ ഋതുവിനുള്ളില്‍ .. ‘ എന്ന ഗാനത്തോടെയായിരുന്നു തുടക്കം. പിന്നീടുള്ള ഓരോ പാട്ടുകളിലും സദസ്സ് അലിഞ്ഞ് ചേരുകയായിരുന്നു. ഒപ്പം പാടി, നൃത്തം വെച്ച് സംഗീത നിശയില്‍ മതിമറന്നാടുകയായിരുന്നു ഓരോരുത്തരും. മനുഷ്യന്‍ പ്രകൃതിയിലുണ്ടാക്കുന്ന ചൂഷണങ്ങള്‍ പറയുന്ന ‘അരുതരുത്..’ എന്ന ഗാനം വേറിട്ടതായി.

ബി.കെ ഹരിനാരായണൻ്റെ മനോഹരമായ വരികള്‍ക്ക് പ്രൊജക്ട് മലബാറിക്കസ് ആണ് ഈണം നല്‍കിയിരിക്കുന്നത്. കെ രാഘവന്‍ മാസ്റ്ററുടെ ‘എല്ലാരും ചൊല്ലണ്..’ മുതല്‍ ഓരോ തലമുറയും ഏറ്റെടുത്ത ഗാനങ്ങള്‍ പുതിയ ഭാവത്തില്‍ ,പുതിയ താളത്തില്‍ സിതാര കൃഷ്ണകുമാര്‍ വേദിയില്‍ എത്തിച്ചതോടെ പ്രായഭേദമന്യേ സംഗീത നിശയുടെ ഭാഗമാകുകയായിരുന്നു ഓരോരുത്തരും.

0Shares