
കാസര്‍കോട്- കാഞ്ഞങ്ങാട് റോഡില്‍ ബേക്കല്‍ പാലത്തിന്‍റെ പുനരുദ്ധാരണ പ്രവൃത്തി നടക്കുന്നതിനാല്‍ പാലം വഴിയുള്ള വാഹന ഗതാഗതം സെപ്തംബര്‍ ഏഴു മുതല്‍ ഒക്ടോബര്‍ ആറുവരെ പൂര്‍ണ്ണമായും നിരോധിച്ചു.

ഈ ദിവസങ്ങളില്‍ വാഹനങ്ങള്‍ പാലക്കുന്ന് – മുതിയക്കല്‍ – തച്ചങ്ങാട് – ബേക്കല്‍ റോഡ് വഴി പോകണമെന്ന് പി.ഡബ്ള്യൂ.ഡി കെ.എസ്. ടി. പി ഡിവിഷന്‍ എക്സിക്യൂട്ടീവ് എഞ്ചിനീയര്‍ അറിയിച്ചു.
