
കാസർകോട്: വാര്‍ഷിക പദ്ധതി വിനിയോഗത്തില്‍ 90.44 ശതമാനം ഫണ്ട് ചിലവഴിച്ച് ബേഡഡുക്ക ഗ്രാമപഞ്ചായത്ത് ജില്ലയില്‍ ഒന്നാം സ്ഥാനത്ത്. 2019-20 വാര്‍ഷിക പദ്ധതിയില്‍ സര്‍ക്കാര്‍ അനുവദിച്ച വികസന ഫണ്ട് 17773400 രൂപയില്‍ 16982031 രൂപയും ചെലവഴിച്ചാണ് വികസന വിപ്ലവത്തില്‍ പഞ്ചായത്ത് പങ്കുചേര്‍ന്നത്. പട്ടിക ജാതി വികസന പദ്ധതിയില്‍ 835977 രൂപയും പട്ടിക വര്‍ഗ്ഗ വിഭാഗത്തില്‍, അനുവദിച്ചു കിട്ടിയമുഴുവന്‍ തുകയൂമായ 5934333 രൂപയും ചിലവഴിച് സമഗ്ര വികസനം നടപ്പിലാക്കി.
കൃഷി മേഖലയില്‍ 1681340 രൂപയുടെ മാതൃകാപരമായ പ്രവര്‍ത്തനങ്ങളാണ് പഞ്ചായത്ത് കാഴ്ച വച്ചത്. പല പ്രവര്‍ത്തനങ്ങളും പദ്ധതികളും ഇതിനോടകം പ്രശംസ ഏറ്റുവാങ്ങിക്കഴിഞ്ഞു. മൃഗസംരക്ഷണ ഇനത്തില്‍ 1028600 രൂപയും ക്ഷീര വികസനം ഇനത്തില്‍ 800000 രൂപയുമാണ് പദ്ധതികള്‍ക്കായി പഞ്ചായത്ത് ചിലവഴിച്ചത്.

ആര്‍ദ്രം പദ്ധതിയുടെ ഭാഗമായി ആരോഗ്യ മേഖലയുടെ വികസനത്തിന് 1153125 രൂപയുടെ പദ്ധതികള്‍ നടപ്പിലാക്കി. സാമൂഹിക ക്ഷേമ പ്രവര്‍ത്തനങ്ങള്‍ക്ക് 2050555 രൂപയും വനിത ഘടക പദ്ധതികള്‍ക്കായി 263000 രൂപയും വയോജനങ്ങള്‍ക്കായി 9518855 രൂപയും ഭിന്നശേഷി വിഭാഗത്തില്‍ പെട്ടവരുടെ ഉന്നമനത്തിന് 1085700 രൂപയും പാലിയേറ്റീവ് രോഗികളുടെ പരിചരണത്തിനായി 811495 രൂപയും ചിലവിട്ടു.
പഞ്ചായത്തിൻ്റെ വിവിധ പ്രദേശങ്ങളില്‍ വൈദ്യുതി ലൈന്‍ എക്സ്റ്റന്‍ഷന്‍ ചെയ്യുന്നതിന് നിലാവ് പദ്ധതിയിലൂടെ 1200000 രൂപയും ലൈഫ് ഭവന പദ്ധതി ഗുണഭോക്താക്കള്‍ക്കായി 30436200 ചിലവഴിച്ചു. 6809852 രൂപ ചിലവഴിച്ച് റോഡുകളുടെ പുനരുദ്ധാരണം നടത്തി. ആട് ഗ്രാമം പദ്ധതിയുടെ ഭാഗമായി സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ക്ക് മലബാറി ക്രോസ് ആടുകള വിതരണം ചെയ്ത പദ്ധതിക്കായി ചെലവിട്ട തുക 500000 രൂപയാണ്. ടെക് എ ബ്രേക്ക് പദ്ധതിക്കായി 2600000 രൂപയുടെ പ്രവര്‍ത്തനങ്ങള്‍ നടപ്പിലാക്കി.
സ്മാര്‍ട്ട് അംഗനവാടികള്‍ക്കായി 1400000 രൂപ ചെലവിട്ടു. 130000 രൂപ ചിലവഴിച്ച പഞ്ചായത്തിലെ എല്‍. പി സ്‌കൂളുകളെ സ്മാര്‍ട്ട് ക്ലാസ്സുകളാക്കി വിപുലികരിച്ചു.ബേഡഡുക്ക ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് എം. ധന്യ , പഞ്ചായത്ത് ഭരണ സമിതി അംഗംങ്ങള്‍, ഉദ്യോഗസ്ഥര്‍ എന്നിവരുടെ കൂട്ടായ പ്രയത്‌നവും മികച്ച ആസൂത്രണവും ജനപിന്തുണയുമാണ് പ്രതിസന്ധികള്‍ മറികടന്ന് ഓരോ പടവുകള്‍ താണ്ടി പഞ്ചായത്തിന് നേട്ടങ്ങള്‍ കരസ്ഥമാക്കാന്‍ സാധിച്ചത്.
