
കാസർകോട്: തെളിനീരൊഴുകും നവകേരളം സമ്പൂര്‍ണ്ണ ജല സംരക്ഷണ പദ്ധതിയുടെ ഭാഗമായി ബേഡഡുക്ക ഗ്രാമപഞ്ചായത്ത് ശില്പശാലയും, ലോഗോ പ്രകാശനവും നടത്തി. പഞ്ചായത്ത് പ്രസിഡന്റ് എം. ധന്യ ലോഗോ, ആരോഗ്യവിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മറ്റി ചെയര്‍പേഴ്‌സണ്‍ വസന്തകുമാരിക്ക് കൈമാറി പ്രകാശനം ചെയ്തു.

വൈസ് പ്രസിഡന്റ് എ. മാധവന്‍, സ്ഥിരം സമിതി അദ്ധ്യക്ഷന്‍മാരായ ലത ഗോപി, ടി.വരദരാജ്, ഡി. പി. സി സര്‍ക്കാര്‍ നോമിനി സി.രാമചന്ദ്രന്‍, സി. ഡി. എസ് ചെയര്‍പേഴ്‌സണ്‍ ഗുലാബി ,കില റിസോഴ്‌സ് പേഴ്‌സണ്‍ ശശിധരന്‍ മാസ്റ്റര്‍, ഹരിത കേരള മിഷന്‍ റിസോഴ്‌സ് പേഴ്‌സണ്‍ ലോഹിതാക്ഷന്‍, ശുചിത്വമിഷന്‍ റിസോഴ്‌സ് പേഴ്‌സണ്‍ രഞ്ജിനി, ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍മാരായ ശ്രീലേഖ, റെജി ജോസഫ് എന്നിവര്‍ സംസാരിച്ചു.
