വീട് പരിപാലിക്കുന്ന സേവകര്‍ക്ക് നല്‍കുന്ന ഒരു വർഷത്തെ ശമ്പളം 1.94 കോടി രൂപ; കുളിക്കാന്‍ ചെലവാക്കുന്നത് കോടിക്കണക്കിന് രൂപ; ഇത് 39 കാരിയായ കമലിയ എന്ന യുവതി

  • Post category:news
  • Reading time:1 min read
You are currently viewing വീട് പരിപാലിക്കുന്ന സേവകര്‍ക്ക് നല്‍കുന്ന ഒരു വർഷത്തെ ശമ്പളം 1.94 കോടി രൂപ; കുളിക്കാന്‍ ചെലവാക്കുന്നത്   കോടിക്കണക്കിന് രൂപ; ഇത് 39 കാരിയായ കമലിയ എന്ന യുവതി

കമലിയ സഹൂരിന്‍റെ ജീവിതശൈലി മറ്റുള്ളവരിൽ നിന്ന് തികച്ചും വ്യത്യസ്തമാണ്. അതിനാലാണ് അവർ വാര്‍ത്തകളില്‍ ഇടംപിടിച്ചിരിക്കുന്നത്. 39 കാരിയായ കമലിയ കുളിക്കാൻ കോടിക്കണക്കിന് രൂപ ചെലവഴിക്കുന്നു. കുളിക്കാൻ മാത്രം കോടിക്കണക്കിന് രൂപ ചിലവാക്കുന്ന കമാലിയ ഷാംപെയ്ൻ ഉപയോഗിച്ച് കുളിക്കാൻ ഇഷ്ടപ്പെടുന്നു.

പാകിസ്ഥാൻ വംശജനായ ബ്രിട്ടീഷ് കോടീശ്വരനാണ് കമലിയയുടെ ഭർത്താവ്. ഭര്‍ത്താവിന്‍റെ പേരാണ് മുഹമ്മദ് സഹൂർ. മോഡലിംഗ് കൂടാതെ ഒരു ഗായികയുമാണ് കമലിയ. മാധ്യമ റിപ്പോർട്ടുകൾ പ്രകാരം. കമലിയ ദിവസേന നിരവധി ഷാംപെയ്ൻ കുപ്പികൾ കുളിക്കാനായി വാങ്ങുന്നു. ഇതുമൂലം അവർ കോടിക്കണക്കിന് രൂപ കുളിക്കാൻ ചെലവഴിക്കുന്നു. കമാലിയയ്ക്കും മുഹമ്മദ് സഹൂറിനും ഇരട്ട പെൺമക്കളുണ്ട്. അറബെല്ല, മിരബെല്ല.

വീട് പരിപാലിക്കുന്ന 22 സേവകർ അദ്ദേഹത്തിന്‍റെ വീട്ടിൽ ഉണ്ട്. ഈ സേവകരുടെ ഒരു വർഷത്തെ ശമ്പളം 1.94 കോടി രൂപയാണ്. മാത്രമല്ല ദമ്പതികൾക്ക് 10 വീടുകളും ഒരു സ്വകാര്യ ജെറ്റുമുണ്ട്. 40 ലക്ഷത്തിലധികം രൂപ വിലവരുന്ന ഡയമണ്ട് നിറച്ച വാച്ചുകളാള്‍ ധരിക്കാനാണ് കമലിയയ്ക്ക് താൽപ്പര്യം. അതുപോലെ അവരുടെ ഒരു കണ്ണടയ്ക്ക് 4 ലക്ഷം രൂപ വിലവരും.

0Shares