ബാര്‍കോഴ കേസില്‍ കെ. എം മാണി കുറ്റക്കാരനല്ലെന്ന് സി.പി.എം; മാപ്പ് പറയണമെന്ന് ഉമ്മന്‍ചാണ്ടി

  • Post category:news
  • Reading time:1 min read
You are currently viewing ബാര്‍കോഴ കേസില്‍ കെ. എം മാണി കുറ്റക്കാരനല്ലെന്ന് സി.പി.എം; മാപ്പ് പറയണമെന്ന് ഉമ്മന്‍ചാണ്ടി

ബാര്‍കോഴക്കേസില്‍ കുറ്റക്കാരനല്ലെന്ന ഇടത് മുന്നണി വെളിപ്പെടുത്തല്‍ കെ.എം മാണിക്കുള്ള മരണാനന്തര ബഹുമതിയാണെന്ന് മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി. ബാര്‍കോഴ കേസില്‍ കെ.എം മാണി കുറ്റക്കാരനല്ലെന്ന് അറിയാമായിരുന്നു. നോട്ട് എണ്ണുന്ന മെഷീന്‍ കെ.എം മാണിയുടെ വീട്ടിലുണ്ടെന്നത് അടക്കമുള്ള ആരോപണങ്ങള്‍ രാഷ്ട്രീയ ആരോപണങ്ങള്‍ മാത്രമായിരുന്നു എന്നുമാണ് ഇടത് മുന്നണി കണ്‍വീനര്‍ എ. വിജയരാഘവന്‍ പറയുന്നത്.

അങ്ങനെയെങ്കില്‍ കെ.എം മാണിയുടെ കുടുംബത്തോടും ജനങ്ങളോടും സി.പി.എം മാപ്പുപറയാന്‍ തയ്യാറാകണമെന്ന് ഉമ്മന്‍ചാണ്ടി ആവശ്യപ്പെട്ടു. കെ.എം മാണി ജീവിച്ചിരുന്നപ്പോള്‍ ഈ വെളിപ്പെടുത്തില്‍ നടത്തിയിരുന്നെങ്കില്‍ അത്രയും ആശ്വാസമാകുമായിരുന്നു.

കുറ്റക്കാരനല്ലെന്ന് അറിഞ്ഞുകൊണ്ടാണ് കെ.എം മാണിക്കെതിരെ പ്രാകൃതമായ സമരമുറകള്‍ അഴിച്ചുവിട്ടത്. സി.പി.എം നടത്തിയ ഈ വെളിപ്പെടുത്തല്‍ യു.ഡി.എഫ് ഏറ്റെടുക്കണം. യു.ഡി.എഫ് മന്ത്രിസഭയ്ക്കും യു.ഡി.എഫിന്‍റെ ധനമന്ത്രിക്കും എതിരേയാണ് ഇടതുപക്ഷം അടിസ്ഥാനരഹിതമായ ആരോപണം ഉന്നയിച്ചതെന്നും ഉമ്മന്‍ ചാണ്ടി പറഞ്ഞു.

0Shares