പ്രധാനമന്ത്രി മോദിയെ പുകഴ്ത്തി പ്രസംഗിച്ചു; ജസ്റ്റിസ് അരുണ്‍ മിശ്രയ്‌ക്കെതിരെ പ്രമേയം

  • Post category:news
  • Reading time:1 min read
You are currently viewing പ്രധാനമന്ത്രി മോദിയെ പുകഴ്ത്തി പ്രസംഗിച്ചു; ജസ്റ്റിസ് അരുണ്‍ മിശ്രയ്‌ക്കെതിരെ പ്രമേയം

ജസ്റ്റിസ് അരുണ്‍ മിശ്രയ്‌ക്കെതിരെ പ്രമേയം. സുപ്രീംകോടതി ബാര്‍ അസോസിയേഷനിലാണ് പ്രമേയം. പ്രധാനമന്ത്രി നരേന്ദ്രമോദിയെ പുകഴ്ത്തി നടത്തിയ പ്രസംഗത്തെ അപലപിച്ചാണ് പ്രമേയം. അന്താരാഷ്ട്ര ജുഡീഷ്യല്‍ കോണ്‍ഫറന്‍സിലായിരുന്നു പ്രസംഗം. മോദിയെ പുകഴ്ത്താന്‍ അരുണ്‍ മിശ്ര ഉപയോഗിച്ച വാക്കുകള്‍ നിരാശയുളവാക്കുന്നതാണെന്ന് ബാര്‍ അസോസിയേഷന്‍ പറഞ്ഞു.

അത്തരം നടപടി നീതിന്യായവ്യവസ്ഥയുടെ നിഷ്പക്ഷതയെയും സ്വാതന്ത്ര്യത്തെയും കുറിച്ചുള്ള ധാരണയെ ദുര്‍ബലപ്പെടുത്തുമെന്നും ബാര്‍ അസോസിയേഷന്‍ കൂട്ടിച്ചേര്‍ത്തു. നേരത്തെ ജഡ്ജി അരുണ്‍ മിശ്രയ്ക്കെതിരെ മുന്‍ ജസ്റ്റിസ് മാര്‍ക്കണ്ഡേയ കട്ജുവും രംഗത്തെത്തിയിരുന്നു.

”അന്താരാഷ്ട്ര തലത്തില്‍ പ്രസിദ്ധനായ ദീര്‍ഘദര്‍ശി”യെന്ന് മോദിയെ വാഴ്ത്തിയ അരുണ്‍ മിശ്ര, മോദി, ലോകനിലവാരത്തില്‍ ചിന്തിക്കുകയും അത് സ്വന്തം നാട്ടില്‍ നടപ്പാക്കുകയും ചെയ്യുന്ന ജീനിയസ്സാണെന്നും പുകഴ്ത്തിയിരുന്നു.

0Shares