ഹോട്ടലുകളിലും ബാറുകളിലും സർവീസ് ചാർജ് ഈടാക്കുന്നത് വിലക്കി; മറ്റു പേരുകളിലും ചാർജ് ഈടാക്കാൻ പാടില്ല; കേന്ദ്ര സർക്കാരിൻ്റെ പുതിയ ഉത്തരവ് ഇങ്ങനെ

  • Post category:news
  • Reading time:1 min read
You are currently viewing ഹോട്ടലുകളിലും ബാറുകളിലും സർവീസ് ചാർജ് ഈടാക്കുന്നത് വിലക്കി; മറ്റു പേരുകളിലും ചാർജ് ഈടാക്കാൻ പാടില്ല;  കേന്ദ്ര സർക്കാരിൻ്റെ   പുതിയ ഉത്തരവ് ഇങ്ങനെ

സർവീസ് ചാർജിന് വിലക്കേർപ്പെടുത്തി കേന്ദ്രം. ഹോട്ടലുകളിലും റെസ്റ്റോറെന്റുകളിലും ബാറുകളിലും ഇനി സർവീസ് ചാർജ് ഈടാക്കാൻ പാടില്ലെന്ന് ഉത്തരവ്. കേന്ദ്ര ഉപഭോക്തൃ സംരക്ഷണ അതോറിറ്റിയാണ് സർവീസ് ചാർജ് ഈടാക്കുന്നത് വിലക്കിയത്. മറ്റുപേരുകളിലും ഇനി സർവീസ് ചാർജ് ഈടാക്കാൻ പാടില്ല.

ഭക്ഷണത്തിനൊപ്പം ബില്ലിൽ ചേർത്ത് സർവീസ് ചാർജ് ഈടാക്കാൻ പാടില്ലെന്നും നിർദ്ദേശത്തിൽ പറയുന്നു. സർവീസ് ചാർജ് സ്വന്തം ഇഷ്ടപ്രകാരം ചെയ്യേണ്ടതാണെന്ന് ഉപഭോക്താക്കളോട് ഹോട്ടൽ ഉടമകൾ വ്യക്തമാക്കണം. അവരോട് സർവീസ് ചാർജ് ആവശ്യപ്പെടാനോ സ്വമേധയാ ചാർജ് വർധിപ്പിക്കാനോ പാടില്ലെന്നും നിർദേശത്തിൽ വ്യക്തമാക്കുന്നു.

ഏതെങ്കിലും തരത്തിലുള്ള സർവീസ് ചാർജ് ഈടാക്കുന്നത് ശ്രദ്ധയിൽ പെട്ടാൽ പൊതുജനങ്ങൾക്ക് പരാതിപ്പെടാം. കേന്ദ്ര ഉപഭോക്തൃ സംരക്ഷണ അതോറിറ്റിയുടെ നിർദേശ പ്രകാരം 1915 എന്ന നമ്പറിൽ നാഷണൽ കൺസ്യൂമർ ഹെൽപ്പ് ലൈനിലാണ് പരാതിപ്പെടേണ്ടത്.

0Shares