ഇന്ത്യയിൽ ഒരിക്കലും തിരിച്ചുവരാൻ സാധ്യതയില്ലാത്ത നിരോധിക്കപ്പെട്ട ചില കാര്യങ്ങള്‍ അറിയാം

  • Post category:news
  • Reading time:1 min read
You are currently viewing ഇന്ത്യയിൽ ഒരിക്കലും തിരിച്ചുവരാൻ സാധ്യതയില്ലാത്ത നിരോധിക്കപ്പെട്ട ചില കാര്യങ്ങള്‍ അറിയാം

ഇന്ത്യയിൽ ഒരിക്കലും തിരിച്ചുവരാൻ സാധ്യതയില്ലാത്ത ചില നിരോധിച്ച കാര്യങ്ങളെപ്പറ്റി ആണ് പറയുന്നത്. ഒരു കാലത്തെ കൗമാരക്കാരെയും യുവതി-യുവാക്കളെയും എല്ലാം ഹരം കൊള്ളിച്ച ഒരു ഗെയിം ആയിരുന്നു പബ്ജി എന്നു പറയുന്നത്. ഇപ്പോൾ നിരോധിച്ചിട്ട് ഒരു വർഷത്തോളമാകുന്നു. ഇന്ത്യയിൽ നിന്നും പോയപ്പോഴും ഒരു വലിയ വിഭാഗം തന്നെ വലിയ വിഷമത്തിലായിരുന്നു.

ഇനി ഒരിക്കലും ഇങ്ങോട്ട് തിരിച്ചു വരാൻ സാധ്യതയില്ല എന്നാണ് അറിയുന്നത്. പബ്ജി ഒരു ആക്ഷൻ ഗെയിം ആയിരുന്നു. അതുകൊണ്ട് തന്നെ വലിയ പ്രചാരവും ഇതിനുണ്ടായിരുന്നു. പിന്നീട് നിരോധിക്കപ്പെട്ട ഒന്നായിരുന്നു ടിക്ക് ടോക്ക് എന്ന് പറയുന്നത്. 15 സെക്കൻഡ് മാത്രം നീണ്ടുനിൽക്കുന്ന വീഡിയോകൾ ചെയ്തത് പ്രശസ്തരായവർ അനവധിയാണ്.

ടിക്ക് ടോക്ക് മാത്രം ജീവിതത്തിൽ വലിയ വരുമാനങ്ങൾ സൃഷ്ടിച്ചവരും ഉണ്ട്. അത്തരത്തിൽ ഒരുപാട് ആളുകളുണ്ട്. ടിക്ക് ടോക്കും ഒരിക്കലും ഇന്ത്യയിലേക്ക് തിരിച്ചു വരാൻ സാധ്യതയില്ലാത്ത ഒരു ആപ്ലിക്കേഷനാണ്.

വിദേശ രാജ്യങ്ങളിലൊക്കെ രണ്ടുപേർ പ്രണയത്തിലാണ് എങ്കിൽ അവർക്ക് അവരുടെ മനസ്സിലുള്ള വികാരങ്ങൾ എവിടെവച്ചും തുറന്ന് കാണിക്കാൻ ഉള്ള അവകാശം ഉണ്ട്. പക്ഷെ ഇന്ത്യയിൽ അങ്ങനെ ചെയ്താൽ അത് കുറ്റമാണ്. പൊതുസ്ഥലത്ത് അവരുടെ സ്വകാര്യ നിമിഷങ്ങൾ സൃഷ്ടിക്കാൻ ശ്രമിക്കുന്നതും ഒക്കെ നമ്മുടെ ഭരണഘടനയിൽ കുറ്റകരമാണ് എന്ന് എഴുതിവെച്ചിട്ടുണ്ട്. അതുകൊണ്ടുതന്നെയാണ് ഒരു പുരുഷനും സ്ത്രീയും ഒരു സ്ഥലത്ത് ഒരുമിച്ച് ഇരിക്കുമ്പോൾ ചിലർ സദാചാര പൊലീസായി എത്തുന്നതും.

ഇത് നമ്മുടെ ഭരണഘടന അനുവദിക്കുന്നില്ല എന്നതാണ് സത്യം. ടെലിവിഷൻ ചാനലിൽ മദ്യത്തിനെ പറ്റി പരസ്യം വരുന്നത് കണ്ടിട്ടുണ്ടോ….? മദ്യത്തിന്‍റെ പരസ്യം നിയന്ത്രിച്ചിട്ടുള്ളതാണ്. നമ്മുടെ ഇന്ത്യയിൽ ഒരിക്കലും അതിനെപ്പറ്റി ഒരു പരസ്യം ചെയ്യാൻ സാധിക്കില്ല. മദ്യം എത്രത്തോളം മനുഷ്യന് ദോഷകരമായ ഒന്നാണ് എന്ന് ഇന്ത്യക്കാർക്ക് ബോധ്യമുള്ള അതുകൊണ്ടായിരിക്കും ചിലപ്പോൾ അങ്ങനെ ഒരു നിയമം ഉള്ളത്.

ഇപ്പോൾ സൈനിക ഉപകരണങ്ങളും മറ്റും രാജ്യങ്ങളിൽ നിന്നും ഇന്ത്യ ഇറക്കുമതി ചെയ്യുന്നില്ല എന്നാണ് അറിയാൻ സാധിക്കുന്നത്. ഇന്ത്യയുടെ സൈനിക ഉപകരണങ്ങളെല്ലാം ഇപ്പോൾ ഇന്ത്യ സ്വയം നിർമ്മിക്കുകയാണ്. അതിനർത്ഥം ഇന്ത്യ സൈനിക ഉപകരണങ്ങളുടെ ഇറക്കുമതി പൂർണമായി ഒഴിവാക്കുമെന്ന് തന്നെയായിരിക്കും.

0Shares