ഓണ്‍ലൈന്‍ റമ്മിക്ക് നിരോധനം വരുന്നു; രണ്ടാഴ്ചയ്ക്കകം വിജ്ഞാപനം ഇറക്കുമെന്ന് സംസ്ഥാന സര്‍ക്കാര്‍

  • Post category:news
  • Reading time:1 min read
You are currently viewing ഓണ്‍ലൈന്‍ റമ്മിക്ക് നിരോധനം വരുന്നു; രണ്ടാഴ്ചയ്ക്കകം വിജ്ഞാപനം ഇറക്കുമെന്ന് സംസ്ഥാന സര്‍ക്കാര്‍

കേരളത്തില്‍ ഓണ്‍ലൈന്‍ റമ്മി നിരോധിക്കുന്നതിന് രണ്ടാഴ്ചയ്ക്കകം വിജ്ഞാപനം ഇറക്കുമെന്ന് സംസ്ഥാന സര്‍ക്കാര്‍ ഹൈക്കോടതിയില്‍.ഓണ്‍ലൈന്‍ ചൂതാട്ടത്തിനെതിരെ നിയമനിര്‍മാണം വേണമെന്ന ഡി.ജി.പിയുടെ റിപ്പോര്‍ട്ടിന്‍റെ അടിസ്ഥാനത്തിലാണ് നിയമവകുപ്പിന്‍റെ നടപടി.

1960ലെ കേരള ഗെയിമിങ് ആക്ടിന്‍റെ പരിധിയില്‍ ഓണ്‍ലൈന്‍ ചൂതാട്ടം കൂടി ഉള്‍പ്പെടുത്താനാണ് സര്‍ക്കാര്‍ നീക്കം.തൃശൂര്‍ സ്വദേശി നല്‍കിയ പൊതുതാത്പര്യ ഹര്‍ജി പരിഗണിക്കവെയാണ് ഹൈക്കോടതിയില്‍ സര്‍ക്കാര്‍ നിലപാട് അറിയിച്ചത്. ഓണ്‍ലൈന്‍ ചൂതാട്ടത്തിനെതിരെ നിയമം കൊണ്ടുവരുമെന്ന സര്‍ക്കാര്‍ വിശദീകരണം അംഗീകരിച്ച ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബഞ്ച് ഇത് സംബന്ധിച്ച പൊതുതാല്‍പര്യ ഹര്‍ജി തീര്‍പ്പാക്കി.

ഓണ്‍ലൈന്‍ ആപ്പുകള്‍ വഴിയുള്ള ചൂതാട്ടത്തില്‍ പണം നഷ്ടപ്പെട്ട് ഒട്ടേറെപ്പേര്‍ ആത്മഹത്യ ചെയ്തത് ചൂണ്ടിക്കാണിച്ച് ചാലക്കുടി സ്വദേശിയായ പോളി വടക്കനാണ് ഹൈക്കോടതിയില്‍ പൊതുതാല്‍പര്യ ഹര്‍ജി നല്‍കിയത്.

0Shares