മീഡിയ വണ്‍ ചാനലിന് നിരോധനം; രാജ്യത്ത് നടക്കുന്നത് എന്താണ്?

  • Post category:news
  • Reading time:1 min read
You are currently viewing മീഡിയ വണ്‍ ചാനലിന് നിരോധനം; രാജ്യത്ത് നടക്കുന്നത് എന്താണ്?

മീഡിയ വണ്‍ ചാനലിൻ്റെ സംപ്രേക്ഷണം കേന്ദ്ര വാര്‍ത്താ വിനിമയ മന്ത്രാലയം വീണ്ടും തടഞ്ഞിരിക്കുന്നു. സുരക്ഷാ കാരണങ്ങള്‍ ഉന്നയിച്ചാണ് കേന്ദ്രം ചാനലിന്റെ സംപ്രേക്ഷണം തടഞ്ഞതെന്ന് മീഡിയ വണ്‍ എഡിറ്റര്‍ ഇന്‍ ചീഫ് പ്രമോദ് രാമന്‍ ഔദ്യോഗിക പേജിലൂടെ അറിയിച്ചു. ഉത്തരവിനെതിര മീഡിയ വണ്‍ നിയമനടപടികള്‍ ആരംഭിച്ചിട്ടുണ്ടെന്നും പ്രമോദ് രാമന്‍ വിശദീകരിച്ചു.

അതേസമയം, ചാനലിൻ്റെ സംപ്രേഷണാവകാശം തടഞ്ഞ കേന്ദ്ര സർക്കാരിൻ്റെ ഉത്തരവ് നടപ്പാക്കുന്നത് താത്കാലികമായി തടഞ്ഞ് ഹൈക്കോടതി ഉത്തരവ് പുറപ്പെടുവിച്ചു. അടുത്ത രണ്ട് ദിവസത്തേക്ക് കേന്ദ്രവാർത്തവിനിമയ മന്ത്രാലയത്തിൻ്റെ നിർദേശം നടപ്പാക്കരുതെന്നാണ് ഹൈക്കോടതിയുടെ ഇടക്കാല ഉത്തരവ്.

സംപ്രേക്ഷണം തടഞ്ഞ നടപടിക്കെതിരെ മീഡിയ വൺ മാനേജ്മെൻ്റാണ് ഹൈക്കോടതിയെ സമീപിച്ചത്. ഹ‍ർജിയിൽ പ്രാഥമികമായി വാദം കേട്ട ജസ്റ്റിസ് എൻ.ന​ഗരേഷാണ് ഇടക്കാല ഉത്തരവ് പുറപ്പെടുവിച്ചത്. ഹ‍ർജിയിൽ കേന്ദ്രസ‍ർക്കാരിൻ്റെ നിലപാടും കോടതി തേടി.

നേരത്തെയും മീഡിയ വണ്ണിന് സംപ്രേക്ഷണത്തിന് വിലക്ക് ഉണ്ടായിരുന്നു. ഏഷ്യാനെറ്റ് ന്യൂസിനും മീഡിയ വണ്ണിനും 48 മണിക്കൂര്‍ നേരത്തേക്കായിരുന്നു സംപ്രേക്ഷണത്തിന് വിലക്ക് ഏര്‍പ്പെടുത്തിയിരുന്നത്.
2020 മാര്‍ച്ച് ആറാം തിയതിയാണ് മിനിസ്ട്രി ഓഫ് ഇന്‍ഫര്‍മേഷന്‍ ആന്റ് ബ്രോഡ്കാസ്റ്റിംഗ് ഉത്തരവിറക്കിയത്.

0Shares