
കാസര്‍കോട് :കോവിഡ് പ്രതിരോധ നടപടിയുടെ ഭാഗമായുള്ള നിരോധനാജ്ഞ കാസർകോട് ജില്ലയിൽ വീണ്ടും നീട്ടി.

ജില്ലയിലെ മഞ്ചേശ്വരം, കുമ്പള, ബദിയഡുക്ക, കാസര്‍കോട്, വിദ്യാനഗര്‍, മേല്‍പ്‌റമ്പ, ബേക്കല്‍, ഹോസ്ദുര്‍ഗ്, നീലേശ്വരം, ചന്തേര പോലീസ് സ്‌റ്റേഷന്‍ പരിധികളിലും പരപ്പ, ഒടയംചാല്‍, പനത്തടി, ടൗണുകളിലും സി. ആര്‍. പി. സി 144 പ്രകാരം ജില്ലാ കളക്ടര്‍ ഡോ. ഡി. സജിത് ബാബു പുറപ്പെടുവിച്ച നിരോധനാജ്ഞ ഒക്ടോബര്‍ 31 ന് അര്‍ദ്ധരാത്രി 12 വരെയാണ് നീട്ടിയത്.
