
കുറ്റിക്കോൽ / കാസർകോട്: ബാലസംഘം ബേഡകം ഏരിയാ കമ്മറ്റിയുടെ വേനൽതുമ്പികൾ – 2022 കലാജാഥയുടെ സമാപനം കുറ്റിക്കോൽ പതിക്കാൽ ഓഡിറ്റോറിയത്തിൽ നടന്നു. റാലി, സംഗീതശില്പം, ലഘുനാടകങ്ങൾ തുടങ്ങിയ പരിപാടികൾ അരങ്ങേറി.
കൊവിഡ് നിയന്ത്രണങ്ങളെ തുടർന്ന് കഴിഞ്ഞ രണ്ടുവർഷമായി വേനൽതുമ്പികൾ കലാജാഥ ഉണ്ടായിരുന്നില്ല. ഇക്കൊല്ലത്തെ പരിപാടികളിൽ പ്രധാന ഇനമായ പരിസ്ഥിതി സംരക്ഷണവുമായി ബന്ധപ്പെട്ട ഓക്സിജൻ നാടകത്തിലെ ‘ഒരു തൈ നടാം’ എന്ന ഗാനത്തോടൊപ്പം എല്ലാ സ്വീകരണ കേന്ദ്രങ്ങളിലും വൃക്ഷത്തൈ നട്ടുകൊണ്ട് കുട്ടികൾ മാതൃകയായി. നിറഞ്ഞ സദസിൽ കൈയ്യടിയോടെയാണ് കുറ്റിക്കോലിൽ നാട്ടുകാർ തുമ്പികളെ വരവേറ്റത്.

സ്വീകരണ യോഗത്തിൽ വാർഡ് മെമ്പർ പി.മാധവൻ വെള്ളാല അധ്യക്ഷനായി. മധു കുളത്തിങ്കാൽ സ്വാഗതം പറഞ്ഞു. ഉദയൻ കുണ്ടംകുഴി, ലോഹിതാക്ഷൻ, കാർത്തിക്ക്. ജി, സ്വാതി കൃഷ്ണ, അമൽ രാജ്, എന്നിവരാണ് പരിശീലകർ. സംഗീത നിയന്ത്രണം – ശ്രീതിൻ കോളിക്കാൽ, അതുൽ മുന്നാട്.

കലാജാഥാ ലീഡർ -അഖിൽ മുന്നാടും, വെസ്. ലീഡർ- ഹൃദ്യ പ്രഭ കുണ്ടംകുഴിയും മാനേജർ പുരുഷു കുട്ടിപ്പാറയുമാണ്. വിഷ്ണുമായ ബേത്തൂർപാറ, ജിഷ്ണു രാജ് കുണ്ടംകുഴി, അശ്വിൻ ബേഡകം, ശ്രീരൂപ് മുന്നാട് തുടങ്ങിയവർ ജാഥയിലെ സ്ഥിരാംഗങ്ങളാണ്.
