
കാസർകോട്: ബഹ്‌റൈൻ കെ.എം.സി.സി കാസർ കോട് ജില്ലാ കമ്മിറ്റി മെട്രൊ മുഹമ്മദ് ഹാജിയുടെ സ്മരണ യ്ക്ക് പുല്ലൂർ പെരിയ പഞ്ചായത്തിലെ ചാലിങ്കാൽ മഹാത്മാ മോഡൽ ബഡ്സ് സ്കൂളിന് വാട്ടർ പ്യൂരിഫയർ കൈമാറി. ജില്ലാ മുസ്‌ലിം ലീഗ് പ്രസിഡന്റ് കല്ലട്ര മാഹിൻ ഹാജി ഉദ്ഘാടനംചെയ്തു. കെ.എം.സി.സി പ്രസിഡന്റ് ഖലീൽ ആലംപാടി അധ്യക്ഷത വഹിച്ചു. പ്രിൻസിപ്പാൾ ദീപ സ്വാഗതം പറഞ്ഞു.

വൈസ് പ്രസിഡന്റ് കെ.ഇ.എ ബക്കർ, ഉദുമ മണ്ഡലം ജനറൽ സെക്രട്ടറി കെ.ബി മുഹമ്മദ് കുഞ്ഞി, ബ്ലോക്ക് മെമ്പർ അഷ്റഫ് കർള, കെ.എം.സി.സി ജില്ലാ ജോയിൻ്റ് സെക്രട്ടറി നൗഷാദ് മൊഗ്രാൽ പുത്തുർ, കെ.എം.സി.സി ഉദുമ മണ്ഡലം കോ- ഓഡിനേറ്റർ അബ്ബാസ് ചെമ്മനാട്, മജീദ് ചെമ്പിരിക്ക, ഉസൈൻ പാറക്കട്ട, സുബൈർ പൊവ്വൽ,ജില്ലാ കോ- ഓഡിനേറ്റർ സി.എച്ച് മുസ്തഫ കാഞ്ഞങ്ങാട് എന്നിവർ പ്രസംഗിച്ചു.

