ബദിയടുക്ക പഞ്ചായത്തില്‍ എ.ബി.സി.ഡി ക്യാമ്പ് ആരംഭിച്ചു; ആദ്യദിനം 1182 സേവനങ്ങള്‍ ലഭ്യമാക്കി

  • Post category:local news / news
  • Reading time:1 min read
You are currently viewing ബദിയടുക്ക പഞ്ചായത്തില്‍ എ.ബി.സി.ഡി ക്യാമ്പ് ആരംഭിച്ചു; ആദ്യദിനം 1182 സേവനങ്ങള്‍ ലഭ്യമാക്കി

പട്ടിക വര്‍ഗ്ഗക്കാര്‍ക്ക് ആധികാരിക രേഖകള്‍ ലഭ്യമാക്കി ഡിജിറ്റല്‍ ലോക്കറില്‍ സൂക്ഷിക്കാന്‍ അവസരം ഒരുക്കുന്ന അക്ഷയ ബിഗ് ക്യാമ്പയിന്‍ ഫോര്‍ ഡോക്യുമെന്റ് ഡിജിറ്റലൈസേഷന്‍ ക്യാമ്പ് ബദിയടുക്ക പഞ്ചായത്തില്‍ ആരംഭിച്ചു. രണ്ട് ദിവസമായി നടക്കുന്ന ക്യാമ്പില്‍ വിവിധ സേവനങ്ങള്‍ പട്ടിക വര്‍ഗ്ഗക്കാര്‍ക്കായി ലഭ്യമാക്കും.

ആദ്യദിനമായ ചൊവ്വാഴ്‌ച 610 രജിസ്‌ട്രേഷന്‍ നടന്നു. 207 ആധാര്‍ കാര്‍ഡുകള്‍, 119 റേഷന്‍ കാര്‍ഡുകള്‍, 76 തെരഞ്ഞെടുപ്പ് തിരിച്ചറിയല്‍ കാര്‍ഡുകള്‍, 25 ജനന സര്‍ട്ടിഫിക്കറ്റുകള്‍, 214 ആരോഗ്യ ഇന്‍ഷുറന്‍സുകള്‍, 75 ബാങ്ക് പാസ് ബുക്കുകള്‍, 476 ഡി.ജി ലോക്കര്‍ സൗകര്യം, മറ്റ് രേഖകള്‍ ഉള്‍പ്പെടെ 1182 സേവനങ്ങള്‍ ഉപഭോക്താക്കള്‍ക്ക് ലഭ്യമാക്കി.

എ.ബി.സി ഡി ക്യാമ്പിലെത്തിയ ജില്ലാ കളക്ടര്‍ ഭണ്ഡാരി സ്വാഗത് രണ്‍വീര്‍ചന്ദ് റേഷൻ കാർഡിൻ്റെയും ബാങ്ക് പാസ്ബുക്കിൻ്റെയും ആരോഗ്യ ഇന്‍ഷുറന്‍സ് കാര്‍ഡിൻ്റെയും വിതരണം നിര്‍വഹിച്ചു.

സബ് കളക്ടര്‍ സൂഫിയാന്‍ അഹമ്മദ്, ഡെപ്യൂട്ടി കളക്ടര്‍ (ഇലക്ഷന്‍) നവീന്‍ ബാബു ഫിനാന്‍സ് ഓഫീസര്‍ എം.ശിവപ്രകാശന്‍ നായര്‍, പഞ്ചായത്ത് പ്രസിഡണ്ട് ബി.ശാന്ത, വൈസ്. പ്രസിഡണ്ട് എം.അബ്ബാസ്, അക്ഷയ ഡി.പി.എം എസ്.നിവേദ്, അസിസ്റ്റണ്ട് ടി.ഡി.ഒ രാഘവന്‍, ബദിയടുക്ക എസ്.ഐ കെ.പി.വിനോദ് കുമാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു. ക്യാമ്പ് ബുധനാഴ്‌ചയും തുടരും.

0Shares