ബാബു കഞ്ചാവ് ഒന്നും ഉപയോഗിച്ചിട്ടില്ല; അവൻ കഞ്ചാവ് ഉപയോഗിക്കുന്ന ആളല്ല; എന്നാൽ കള്ളുകുടിച്ചിട്ടുണ്ടായിരുന്നു; വ്യാജ പ്രചരണങ്ങൾക്കിടയിൽ വാസ്തവം വെളിപ്പെടുത്തി ബാബുവിൻ്റെ അമ്മ

  • Post category:news
  • Reading time:1 min read
You are currently viewing ബാബു കഞ്ചാവ് ഒന്നും ഉപയോഗിച്ചിട്ടില്ല;  അവൻ കഞ്ചാവ് ഉപയോഗിക്കുന്ന ആളല്ല; എന്നാൽ കള്ളുകുടിച്ചിട്ടുണ്ടായിരുന്നു; വ്യാജ പ്രചരണങ്ങൾക്കിടയിൽ വാസ്തവം വെളിപ്പെടുത്തി ബാബുവിൻ്റെ അമ്മ

രണ്ടു മാസം മുൻപാണ് കുമ്പാച്ചിമലയിടുക്കിൽ കുടുങ്ങിയ ബാബുവിനെ ജീവിതത്തിലേയ്ക്ക് പിടിച്ചു കയറ്റിയത്. അന്ന് കേരളം ഒന്നടങ്കം ബാബുവിൻ്റെ രക്ഷയ്ക്കായി പ്രാർത്ഥിച്ചിരുന്നു. ഇപ്പോൾ വീണ്ടും വാർത്തകളിൽ നിറയുകയാണ് അത്ഭുതകരമായി രക്ഷപ്പെട്ട ബാബു.

അലറി വിളിക്കുകയും അസഭ്യം പറയുകയും നിലത്തു കിടന്ന് ഉരുളുകയും ചെയ്യുന്ന ഒരു വിഡിയോയാണ് വൈറലാകുന്നത്. വിഡിയോയിലുടനീളം ബാബുവിനെ അസ്വസ്ഥനായാണ് കാണുന്നത്. ‘എനിക്കു ചാകണം, ചാകണം’ എന്നു വിളിച്ചു പറയുന്നുണ്ട്. കൂട്ടുകാർ തലയിൽ വെള്ളം ഒഴിക്കുന്നുണ്ട്. അനുനയിപ്പിക്കാൻ ശ്രമിക്കുന്ന അമ്മയോടും സുഹൃത്തുക്കളോടും ബാബു കയർക്കുന്നതും വീഡിയോയിൽ കാണാം.

വീഡിയോ വൈറലായതിനു പിന്നാലെ ബാബു കഞ്ചാവിന് അടിമയാണെന്ന വാർത്തകളും നിറഞ്ഞു കഴിഞ്ഞു. സംഭവത്തിലെ സത്യാവസ്ഥ എന്താണെന്ന് വെളിപ്പെടുത്തി രംഗത്ത് വന്നിരിക്കുകയാണ് ബാബുവിൻ്റെ അമ്മ.

ബാബുവിൻ്റെ അമ്മയുടെ വാക്കുകൾ;

‘വിഡിയോയിൽ പറയുന്നതു പോലെ ബാബു കഞ്ചാവ് ഒന്നും ഉപയോഗിച്ചിട്ടില്ല. അവൻ കഞ്ചാവ് ഉപയോഗിക്കുന്ന ആളല്ല. എന്നാൽ കള്ളുകുടിച്ചിട്ടുണ്ടായിരുന്നു. ഒരു സുഹൃത്തിൻ്റെ പിറന്നാൾ ആഘോഷത്തിന് പോയതാണ്. അതിനുശേഷം വീട്ടിലെത്തി സഹോദരനുമായി വഴക്കുണ്ടായി. നിസാരപ്രശ്‌നത്തിനാണത്. ഈ വഴക്കു കഴിഞ്ഞ് ബാബു അടുത്തുള്ള കരിങ്കൽ ക്വാറിയിലേക്കാണ് പോയത്.

എങ്ങാനും ആത്മഹത്യ ചെയ്യാൻ പോകുകയാണോയെന്ന് ഭയന്ന് ഞാൻ പുറകേ ചെന്നു. അവിടെയിരുന്ന കുട്ടികളോട് ബാബുവിനെ പിടിക്കാൻ പറഞ്ഞു. അവര് പിടിവലിയും ഉന്തുംതള്ളും നടത്തിയപ്പോഴുണ്ടായ സംഭവമാണ് ചിലർ വിഡിയോയിൽ പകർത്തിയത്. അതല്ലാതെ കഞ്ചാവ് അടിച്ച് ബഹളമുണ്ടാക്കുന്നതല്ല. സമൂഹമാധ്യമങ്ങളിൽ പറയുന്നത് പോലെ കൂട്ടുകാരുമായിട്ടുള്ള പ്രശ്‌നവുമല്ല. ബാബുവിന് കുറച്ച് ടെൻഷനുണ്ട്. ഉറക്കം ശരിയല്ല, നേരാംവണ്ണം ഭക്ഷണവും കഴിക്കുന്നില്ല. അതുകൊണ്ടാണ് അവൻ പെട്ടെന്ന് ദേഷ്യപ്പെട്ടത്.’

0Shares