ബാബറി മസ്ജിദ് കേസ്: സമ്പൂർണ്ണചതിയെന്ന് യെച്ചൂരി ; അവിടെ പളളിയുണ്ടായിട്ടേയില്ലെന്ന് ഭൂഷൺ; പരിഹാസങ്ങളും വിമർശനങ്ങളുമായി പൊതുസമൂഹം

  • Post category:news
  • Reading time:1 min read
You are currently viewing ബാബറി മസ്ജിദ് കേസ്: സമ്പൂർണ്ണചതിയെന്ന് യെച്ചൂരി ; അവിടെ പളളിയുണ്ടായിട്ടേയില്ലെന്ന് ഭൂഷൺ; പരിഹാസങ്ങളും വിമർശനങ്ങളുമായി പൊതുസമൂഹം

ബാബറി മസ്ജിദ് തകര്‍ത്ത കേസിലെ കോടതി വിധി നീതിയുടെ മേലുള്ള സമ്പൂര്‍ണ ചതിയാണെന്ന് സി.പി.എം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി. കേസിലെ മുഴുവന്‍ പ്രതികളേയും വെറുതെ വിട്ട കോടതി വിധി നാണംകെട്ടതാണെന്നും അദ്ദേഹം പറഞ്ഞു.

”നീതിയുടെ സമ്പൂര്‍ണ്ണ ചതി. ബാബറി മസ്ജിദ് തകര്‍ക്കാന്‍ ക്രിമിനല്‍ ഗൂഢാലോചനക്കുറ്റം ചുമത്തിയ എല്ലാവരും കുറ്റവിമുക്തരാക്കപ്പെട്ടു. പിന്നെ ഇത് സ്വയം പൊട്ടിത്തകരുകയായിരുന്നോ? ബാബറി മസ്ജിദ് പൊളിച്ചത് നിയമലംഘനമാണെന്ന് അന്നത്തെ സി.ജെ.ഐയുടെ നേതൃത്വത്തിലുള്ള ഭരണഘടനാ ബെഞ്ച് വ്യക്തമാക്കിയിരുന്നു. ഇപ്പോള്‍ ഈ വിധി! നാണക്കേട്” അദ്ദേഹം ട്വിറ്ററില്‍ എഴുതി.

മസ്ജിദ് തകര്‍ത്ത കേസില്‍ മുഴുവന്‍ പ്രതികളേയും വെറുതേവിട്ട സി.ബി.ഐ പ്രത്യേക കോടതിവിധിക്കെതിരെ നേരത്തെ പ്രമുഖ അഭിഭാഷകനായ പ്രശാന്ത് ഭൂഷണും രംഗത്തെത്തിയിരുന്നു. ഇന്ത്യയിലെ പുതിയ നീതി ഇങ്ങനെയാണെന്നും അയോധ്യയില്‍ പള്ളി ഉണ്ടായിരുന്നില്ലെന്നതടക്കം വിധി വന്നേക്കാമെന്നുമാണ് പ്രശാന്ത് ഭൂഷണ്‍ പറഞ്ഞത്.

ബാബറി മസ്ജിദ് പൊളിച്ച് 28 കൊല്ലം കഴിഞ്ഞാണ് ലഖ്‌നൗ പ്രത്യേക കോടതി വിധി പറഞ്ഞത്. കേസിലെ പ്രതികളില്‍ ജീവിച്ചിരിക്കുന്ന 32 പേരേയും കുറ്റവിമുക്തരാക്കിക്കൊണ്ടായിരുന്നു കോടതി വിധി. പ്രത്യേക സി.ബി.ഐ കോടതി ജഡ്ജി സുരേന്ദര്‍ കുമാര്‍ യാദവ് ആണ് കേസില്‍ വിധി പറഞ്ഞത്.

0Shares