അഴിയൂർ ഗ്രാമപഞ്ചായത്തും മാഹി മെഡിക്കൽ ആൻഡ് ഡയഗനോസ്റ്റിക് സെന്ററും ചേര്‍ന്നുള്ള മൊബൈൽ ക്ലിനിക് പ്രവർത്തനമാരംഭിച്ചു

  • Post category:news
  • Reading time:1 min read
You are currently viewing അഴിയൂർ ഗ്രാമപഞ്ചായത്തും മാഹി മെഡിക്കൽ ആൻഡ് ഡയഗനോസ്റ്റിക് സെന്ററും ചേര്‍ന്നുള്ള മൊബൈൽ ക്ലിനിക് പ്രവർത്തനമാരംഭിച്ചു

അഴിയൂർ ഗ്രാമപഞ്ചായത്തിൽ മാഹി മെഡിക്കൽ ആൻഡ് ഡയഗ്നോസ്റ്റിക്സ് സെന്ററുമായി സംയോജിച്ച് മൊബൈൽ ക്ലിനിക് പ്രവർത്തനമാരംഭിച്ചു. അഴിയൂർ ഗ്രാമപഞ്ചായത്ത് എഫ്.എച്ച്.സി യിൽ വച്ച് അഴിയൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ആയിഷ ഉമ്മർ മൊബൈൽ യൂണിറ്റ് ഫ്ലാഗ് ഓഫ് ചെയ്തു.

വാർഡുകളിൽ കോവിഡ് പോസിറ്റീവ് ആയ രോഗികളെ ഡോക്ടർ നേരിട്ട് സന്ദർശിച്ച ആരോഗ്യ സ്ഥിതി വിലയിരുത്തുകയും മാനസിക പിന്തുണ നൽകുകയും ചെയ്യുന്നതാണ്. ആരോഗ്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ രമ്യാ കരോടി അധ്യക്ഷത വഹിച്ചു.

പഞ്ചായത്ത് സെക്രട്ടറി ടി. ഷാഹുൽ ഹമീദ് , മാഹി മെഡിക്കൽ ആൻഡ് ഡയഗ്നോസ്റ്റിക് സെന്റർ ചെയർമാൻ മൻസൂർ പള്ളൂർ ,മെഡിക്കൽ ഓഫീസർ ഡോക്ടർ അബ്ദുൽ നസീർ,എം.എം.സി അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസർ സോമൻ പന്തക്കൽ, ഡോക്ടർ ബിയാട്രിസ്, നോഡൽ ഓഫീസർ ആതിര എൻ. ടി. കെ എന്നിവർ സംസാരിച്ചു.

0Shares