കര്‍ണാടകയിലെ ശിവമോഗയില്‍ ഹിജാബ് നീക്കം ചെയ്യാന്‍ അധികൃതര്‍ ആവശ്യപ്പെട്ടു; പ്രാക്ടിക്കല്‍ പരീക്ഷയെഴുതാതെ വിദ്യാര്‍ത്ഥികള്‍ മടങ്ങി

  • Post category:news
  • Reading time:1 min read
You are currently viewing കര്‍ണാടകയിലെ  ശിവമോഗയില്‍ ഹിജാബ് നീക്കം ചെയ്യാന്‍ അധികൃതര്‍ ആവശ്യപ്പെട്ടു; പ്രാക്ടിക്കല്‍ പരീക്ഷയെഴുതാതെ വിദ്യാര്‍ത്ഥികള്‍ മടങ്ങി

കര്‍ണാടകയിലെ ശിവമോഗയില്‍ ഹിജാബ് നീക്കം ചെയ്യാന്‍ അധികൃതര്‍ ആവശ്യപ്പെട്ടതിനെ തുടര്‍ന്ന് സെക്കന്‍ഡ് പി.യു വിദ്യാര്‍ത്ഥികള്‍ മടങ്ങി. പത്തോളം വിദ്യാര്‍ത്ഥിനികളാണ് ജില്ലയിലെ പ്രായോഗിക പരീക്ഷ എഴുതാതെ തിങ്കളാഴ്ച വീട്ടിലേക്ക് മടങ്ങിയത്. ശിവമോഗ ജില്ലയിലെ 16 കേന്ദ്രങ്ങളില്‍ നടന്ന പ്രായോഗിക പരീക്ഷയില്‍ നിരവധി മുസ്‌ലിം പെണ്‍കുട്ടികള്‍ പരീക്ഷ എഴുതിയിരുന്നു.

ഡി.വി.എസ് പി.യു കോളജിലെ രണ്ട് വിദ്യാര്‍ത്ഥിനികളും രണ്ടും സര്‍വോദയ പി.യു കോളജിലെ മൂന്ന് വിദ്യാര്‍ത്ഥിനികളും സാഗര്‍ കോളേജിലെ രണ്ടും ശിരാളക്കൊപ്പയില്‍ മൂന്നും പെണ്‍കുട്ടികളാണ് പരീക്ഷയെഴുതാതെ വീട്ടിലേക്ക് മടങ്ങിയത്.

മറ്റ് കോളേജുകളില്‍ പരീക്ഷക്കെത്തിയ മുസ്‌ലിം പെണ്‍കുട്ടികള്‍ ഹിജാബ് അഴിച്ച് പരീക്ഷ എഴുതിയിരുന്നു. യൂണിഫോം മാര്‍ഗ നിര്‍ദ്ദേശങ്ങള്‍ പാലിച്ച് നിരവധി പെണ്‍കുട്ടികള്‍ പരീക്ഷയെഴുതിയതായി പ്രീ-യൂണിവേഴ്സിറ്റി എജുക്കേഷന്‍ ഡെപ്യൂട്ടി ഡയറക്ടര്‍ നാഗരാജ് വി. കഗാല്‍ക്കര്‍ പറഞ്ഞു. ഷഹീന്‍ പി.യു കോളേജിലെ 11 പെണ്‍കുട്ടികളും ഹിജാബ് അഴിച്ചു മാറ്റി പരീക്ഷ എഴുതിയിരുന്നു.

പരീക്ഷ എഴുതണമെങ്കില്‍ ഹിജാബ് അഴിച്ചു മാറ്റണമെന്ന നിര്‍ദേശം അവര്‍ അംഗീകരിച്ചതായി അദ്ദേഹം പറഞ്ഞു. കുറച്ച് പെണ്‍കുട്ടികള്‍ ഹിജാബ് അഴിക്കാന്‍ വിസമ്മതിച്ചെന്നും നാഗരാജ് വ്യക്തമാക്കി.
16 കേന്ദ്രങ്ങളിലായി 1500ലധികം വിദ്യാര്‍ഥികളാണ് പരീക്ഷയെഴുതിയത്. ഹിജാബ് കേസില്‍ ഹൈക്കോടതി വിധി വരുന്നത് വരെ കാത്തിരിക്കുമെന്നും വിദ്യാര്‍ത്ഥികള്‍ അധ്യാപകരോട് പറഞ്ഞതായാണ് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.

0Shares