മലപ്പുറത്ത് സമഗ്ര ശിക്ഷ കേരള ഓഫീസിൽ ജീവനക്കാരിക്ക് നേരെ പീഡനശ്രമം

  • Post category:news
  • Reading time:1 min read
You are currently viewing മലപ്പുറത്ത് സമഗ്ര ശിക്ഷ കേരള ഓഫീസിൽ ജീവനക്കാരിക്ക് നേരെ പീഡനശ്രമം

മലപ്പുറത്ത് സമഗ്ര ശിക്ഷ കേരള ഓഫീസിൽ ജീവനക്കാരിക്ക് നേരെ പീഡനശ്രമം. ജില്ലാ പ്രോഗ്രാം ഓഫീസർ മോങ്ങം സ്വദേശി അബ്ദു റസാഖിനെതിരെയാണ് പരാതി ഉയർന്നിരിക്കുന്നത്. ശനിയാഴ്ച്ച അവധി ദിവസം ജീവനക്കാരിയെ ഓഫീസിലേക്ക് വിളിച്ചു വരുത്തി പീഡിപ്പിക്കാൻ ശ്രമിക്കുകയായിരുന്നു.

സംഭവത്തിൽ ഇയാൾക്കെതിരെ പോലീസ് കേസെടുത്തിട്ടുണ്ട്. നിലവില്‍ പ്രതി ഒളിവിലാണെന്ന് പോലീസ് പറയുന്നു. ഇയാൾക്കായുള്ള തെരച്ചിൽ പോലീസ് ഊർജിതമാക്കി.

0Shares