ആശുപത്രികൾക്കും ജീവനക്കാർക്കും ഡോക്ടർമാർക്കും എതിരെയുള്ള ആക്രമണങ്ങള്‍; പ്രതിഷേധ ദിനം ആചരിച്ചു

  • Post category:local news
  • Reading time:1 min read
You are currently viewing ആശുപത്രികൾക്കും ജീവനക്കാർക്കും ഡോക്ടർമാർക്കും എതിരെയുള്ള ആക്രമണങ്ങള്‍; പ്രതിഷേധ ദിനം ആചരിച്ചു

കാസര്‍കോട്: ആശുപത്രികൾക്കും ജീവനക്കാർക്കും ഡോക്ടർമാർക്കും എതിരെയുള്ള അക്രമണങ്ങളിൽ പ്രതിഷേധിച്ച് ഐ. എം. എ യും കെ. ജി. എം. ഒ. എ യും ചേർന്ന് ജൂൺ 18ന് ആഹ്വാനം ചെയ്ത പ്രതിഷേധ ദിനം നീലേശ്വരം താലൂക്ക് ആശുപത്രിയിൽ ഡോക്ടർമാരും ജീവനക്കാരും ചേർന്ന് ആചരിച്ചു.

ആശുപത്രി ജീവനക്കാർക്കെതിരെയുള്ള അക്രമസംഭവങ്ങൾ വർദ്ധിച്ചു വരുന്നതിൽ ഉൽകണ്ഠയും പ്രതിഷേധവും രേഖപ്പെടുത്തി. ആശുപത്രി ക്യാമ്പസ് സുരക്ഷിത മേഖലയായി പ്രഖ്യാപിക്കണം. ആശുപത്രികളിൽ നിർഭയമായി ജോലി ചെയ്യാൻ വേണ്ട സാഹചരും ഒരുക്കണമെന്ന് സർക്കാരിനോട് ആവശ്യപ്പെട്ടു.

പ്രതിഷേധ ധർണ കെ. ജി. എം. ഒ. എ സംസ്ഥാന ട്രഷറർ ഡോ.ജമാൽ അഹമ്മദ് ഉദ്ഘാടനം ചെയ്തു.ഐ. എ. പി കാഞ്ഞങ്ങട് ബ്രാഞ്ച് പ്രസിഡൻ്റ് ഡോ.സുഗതൻ, ഡോ. ഷരത്ത്, ഡോ സന്ധ്യ, ഫാർമസി യൂണിയൻ പ്രതിനിധി മുരളീധരൻ കെ. എം, സ്റ്റാഫ് കൗൺസിൽ സെക്രട്ടറി ജലജ കെ. കെ എന്നിവർ സംസാരിച്ചു.

0Shares