
യു.പിയിൽ തെരഞ്ഞെടുപ്പ് പ്രചാരണം കഴിഞ്ഞ് മടങ്ങിയ എ.ഐ.എം.ഐ.എം തലവൻ അസദുദ്ദീൻ ഒവൈസിക്ക് നേരെ ആക്രമണം. ഒവൈസി സഞ്ചരിച്ച വാഹനത്തിന് നേരെ അക്രമിസംഘം വെടിയുതിർക്കുകയായിരുന്നു. മീററ്റിലെ തെരഞ്ഞെടുപ്പ് പ്രചാരണം കഴിഞ്ഞ് ദില്ലിക്ക് മടങ്ങും വഴിയാണ് ആക്രമണം നടന്നത്. അതേസമയം, സംഭവത്തില്‍ ഒരാള്‍ അറസ്റ്റിലായിട്ടുണ്ട്. വെടിവെച്ചവരില്‍ ഒരാളാണ് പിടിയിലായിരിക്കുന്നതെന്നാണ് വിവരം. ഇയാളുടെ വ്യക്തി വിവരങ്ങള്‍ ലഭ്യമായിട്ടില്ല.

താൻ സുരക്ഷിതനാണെന്നും മറ്റൊരു വാഹനത്തിൽ ദില്ലിക്ക് മടങ്ങിയെന്നും ഒവൈസി വ്യക്തമാക്കി. കാറിൻ്റെ ടയറിനും ഡോറിനുമാണ് വെടിയേറ്റത്. അക്രമി സംഘത്തിൽ ഒന്നിലേറെ പേരുണ്ടായിരുന്നുവെന്നാണ് വിവരം. ഇവർ ആക്രമണത്തിന് ശേഷം സംഭവ സ്ഥലത്തു നിന്ന് രക്ഷപ്പെട്ടിരുന്നു. പ്രദേശം കനത്ത സുരക്ഷാ വലയത്തിലാണ്. പൊലീസ് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
