മുഖ്യമന്ത്രിക്ക് നേരെ നടന്ന ആക്രമണം; അറസ്റ്റിലായ ആള്‍ പീഡനക്കേസിലും പ്രതിയെന്ന് പോലീസ്, അന്വേഷണം ഊർജിതമാക്കി

  • Post category:Kerala / news
  • Reading time:1 min read
You are currently viewing മുഖ്യമന്ത്രിക്ക് നേരെ നടന്ന ആക്രമണം; അറസ്റ്റിലായ ആള്‍ പീഡനക്കേസിലും പ്രതിയെന്ന് പോലീസ്, അന്വേഷണം ഊർജിതമാക്കി

കൊച്ചി: കാക്കനാട് ഗവ. പ്രസിലെ ഉദ്ഘാടനത്തില്‍ പങ്കെടുത്ത് മടങ്ങുന്നതിനിടെ മുഖ്യമന്ത്രി പിണറായി വിജയനെ ആക്രമിക്കാന്‍ ശ്രമിച്ച യൂത്ത്‌ കോണ്‍ഗ്രസ്‌ നേതാവ്‌ സോണി ജോര്‍ജ്‌ പനന്താനം പീഡനക്കേസിലും പ്രതിയെന്ന് പോലീസ്. പതിനേഴുകാരിയെ പ്രണയം നടിച്ച്‌ പീഡിപ്പിച്ച്‌ സ്വര്‍ണാഭരണവും തട്ടിയെടുത്ത കേസില്‍, പെണ്‍കുട്ടിയുടെ കാമുകന്‍ അല്‍നാഫിക്കൊപ്പം സോണി ജോര്‍ജിനെയും പിടികൂടിയിരുന്നു. ഒന്നരവര്‍ഷം മുമ്പ് നഗരൂര്‍ പൊലീസാണ് പിടികൂടിയത്‌.

പെണ്‍കുട്ടിയില്‍ നിന്ന്‌ തട്ടിയെടുത്ത സ്വര്‍ണവുമായി എത്തിയ യുവാവിന്‌ എറണാകുളത്ത്‌ സഹായം നല്‍കി. സ്വര്‍ണം പണയം വയ്‌ക്കാന്‍ സഹായിച്ചതും വാടകവീട് എടുത്തു നല്‍കി സംരക്ഷിച്ചതും സോണി ജോര്‍ജ് ആണെന്ന് കണ്ടെത്തിയതിനെ തുടര്‍ന്നായിരുന്നു അറസ്റ്റ്.

തലസ്ഥാനത്ത്‌ പൊലീസ് വാഹനത്തിൻ്റെ ഗ്ലാസ് അടിച്ചുപൊളിച്ച കേസിലും പ്രതിയാണ് ഇയാള്‍. മുഖ്യമന്ത്രിക്ക് എതിരെ ഉണ്ടായ അക്രമത്തിൽ പോലീസ് അന്വേഷണം ഊർജിതമാക്കി.

0Shares