പുതുപ്പള്ളിയിൽ കൊട്ടിക്കലാശത്തിലേക്ക്; പരസ്യപ്രചരണം അവസാനിക്കും, സ്ഥാനാർത്ഥികളും പ്രവർത്തകരും റോഡ് ഷോയിൽ

  • Post category:Kerala / news
  • Reading time:1 min read
You are currently viewing പുതുപ്പള്ളിയിൽ കൊട്ടിക്കലാശത്തിലേക്ക്; പരസ്യപ്രചരണം അവസാനിക്കും, സ്ഥാനാർത്ഥികളും പ്രവർത്തകരും റോഡ് ഷോയിൽ

കോട്ടയം: പുതുപ്പള്ളിയിൽ കൊട്ടിക്കലാശത്തിലേക്ക്. പരസ്യപ്രചാരണം ഞായറാഴ്‌ച വൈകിട്ട് ആറിന് അവസാനിക്കുന്നു. എൽ.ഡി.എഫ് ഭരിക്കുന്ന പഞ്ചായത്തുകളിൽ ഉച്ചയ്ക്ക് 12 മുതൽ റോഡ് ഷോകളുണ്ടായിരുന്നു. വിജയ പ്രതീക്ഷയിലാണ് സ്ഥാനാർഥികളെല്ലാം എന്നാണ് പൊതുവെ അഭിപ്രായം.

മൂന്ന് സ്ഥാനാർത്ഥികളും പ്രവർത്തകരും റോഡ് ഷോ നടത്തി. ഉച്ചയ്ക്ക് 12 മണിക്ക് തോട്ടക്കാട് നിന്നാണ് എൽ.ഡി.എഫ് സ്ഥാനാർത്ഥി ജെയ്ക്ക്.സി തോമസിൻ്റെ റോഡ് ഷോ ആരംഭിച്ചു. വൈകിട്ട് പാമ്പാടിയിലാണ് മൂന്ന് മുന്നണികളുടെയും പരസ്യ പ്രചാരണത്തിന് കൊട്ടിക്കലാശമാവുന്നത്.

0Shares