ഒറ്റനോട്ടത്തിൽ ഒരു സിംഹം; എന്നാല്‍ ഇത് കോടികൾ വിലയുള്ള നായയുടെ കഥ

  • Post category:news
  • Reading time:1 min read
You are currently viewing ഒറ്റനോട്ടത്തിൽ ഒരു സിംഹം; എന്നാല്‍ ഇത് കോടികൾ വിലയുള്ള നായയുടെ കഥ

ഇതാ, ഒരു നായയുടെ വില കേട്ടാൽ ആരുമൊന്ന് ഞെട്ടും. പന്ത്രണ്ടുകോടി രൂപ. വിശ്വസിക്കാൻ പ്രായാസമാണ് അല്ലേ. എന്നാൽ വിശ്വസിച്ചേ തീരൂ. സംഭവം സത്യമാണ്. ചൈനയിൽ നിന്നുള്ള ഒരു ധനികനാണ് ടിബറ്റൻ മാസ്റ്റിഫ് ഇനത്തിൽപ്പെട്ട ഈ നായയെ മോഹവിലയ്ക്ക് സ്വന്തമാക്കിയത്. ലോകത്തിലെ തന്നെ ഏറ്റവും വിലകൂടിയ നായവർഗമാണ് ടിബറ്റൻ മാസ്റ്റിഫുകൾ.

ചൈനയിൽ ആഡംബര നായകളെ അണിനിരത്തിക്കൊണ്ട് നടന്ന ഒരു ഡോഗ് ഷോയിലാണ് ശ്രദ്ധേയമായ ഈ കച്ചവടം നടന്നത്. ഒരു നായയ്ക്ക് ഇതുവരെ ലഭിച്ചിട്ടുള്ള ഏറ്റവും കൂടിയ വിലയാണിതെന്നാണ് കണക്കാക്കുന്നത്. ഈ മേളയിൽ വച്ച് തന്നെ മാസ്റ്റഫ് ഇനത്തിൽ പെട്ട മറ്റൊരു നായയും വിറ്റുപോയി. ആറു കോടി രൂപയായിരുന്നു ഇതിന്‍റെ വില. 2011 ൽ നടന്ന ഡോഗ്ഷോയിൽ പത്തുകോടിരൂപയ്ക്ക് വരെ നായകൾ വിറ്റുപോയിട്ടുണ്ട്.

വലിയ ധനികരും കോടീശ്വരന്മാരും വളർത്തുന്ന നായയാണ് ടിബറ്റൻ മാസ്റ്റിഫ്. അപൂർവ ഇനത്തിൽ പെടുന്നതുമാണ് ഇവ. ഒറ്റ നോട്ടത്തിൽ കണ്ടാൽ സിംഹമാണെന്ന് തോന്നിപ്പിക്കുന്ന ഈ നായയ്ക്ക് വളരെ വലുപ്പം ഉണ്ട്. തൊണ്ണൂറ് കിലോയോളം ഭാരവും എൺപത് സെന്റീമീറ്റർ ഉയരവും ഇതിനുണ്ടാവും. ഈ ഇനത്തിൽ പെടുന്നവളരെ കുറച്ച് നായകൾ മാത്രമേ ലോകത്തുള്ളൂ. അതുകൊണ്ട് ഇവയുടെ വില നാൾക്കുനാൾ കൂടുകയാണ്. പണ്ട് ടിബറ്റിലെ നാടോടികൾ ഇവയെ വേട്ടയ്ക്കായി ഉപയോഗിച്ചിരുന്നതായി പറയപ്പെടുന്നു. ലോകത്ത് നായയെ ഇഷ്ടപ്പെടുന്നവരുടെ മുഴുവൻ ശ്രദ്ധ ആകർഷിക്കുകയാണ് മാസ്റ്റിഫ് നായകൾ.

0Shares