ഏഷ്യാനെറ്റ് ന്യൂസ് സീനിയർ പ്രോഗ്രാം പ്രൊഡ്യൂസര്‍ ശോഭ ശേഖര്‍ അന്തരിച്ചു

  • Post category:news
  • Reading time:1 min read
You are currently viewing ഏഷ്യാനെറ്റ് ന്യൂസ് സീനിയർ പ്രോഗ്രാം പ്രൊഡ്യൂസര്‍ ശോഭ ശേഖര്‍ അന്തരിച്ചു

ഏഷ്യാനെറ്റ് ന്യൂസ് സീനിയർ പ്രൊഡ്യൂസർ ശോഭാ ശേഖർ അന്തരിച്ചു. 40 വയസായിരുന്നു. അർബുദരോഗത്തെ തുടർന്ന് ചികിത്സയിലായിരുന്നു. തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. 2012 മുതല്‍ ഏഷ്യാനെറ്റ് ന്യൂസില്‍ ജോലി ചെയ്യുന്നു. നേര്‍ക്കുനേര്‍ അടക്കം ഏഷ്യാനെറ്റ് ന്യൂസിലെ വിവിധ പരിപാടികളുടെ പ്രൊഡ്യൂസറായിരുന്നു.

തിരുവനന്തപുരം വഴുതക്കാട് ലെനിന്‍ നഗര്‍ നിരഞ്ജനത്തിലായിരുന്നു താമസം. എ. കെ ആൻറണി മുഖ്യമന്ത്രിയായിരുന്നപ്പോൾ പേഴ്സനൽ സ്റ്റാഫിലുണ്ടായിരുന്ന വി. സോമശേഖരൻ നാടാറാണ് അച്ഛൻ. അമ്മ പി. പ്രഭ മൂന്ന് വര്‍ഷം മുന്‍പാണ് മരിച്ചത്. രണ്ട് സഹോദരിമാരുണ്ട്. വൈകിട്ട് 5.30ഓടെ ഏഷ്യാനെറ്റ്‌ ഓഫീസില്‍ പൊതുദര്‍ശനത്തിന് വെച്ചു. ശേഷം ഏഴു മണിയോടുകൂടി തൃക്കണ്ണാപുരം പൂഴിക്കുന്നു വീട്ടില്‍ സംസ്കാര ചടങ്ങുകള്‍ നടന്നു.

0Shares