അറസ്റ്റിലായ തൊരപ്പൻ സന്തോഷ് റിമാണ്ടിൽ; കൊടും കവര്‍ച്ചക്കാരനെ പോലീസ് കുടുക്കിയത് തന്ത്രപരമായ നീക്കത്തിലൂടെ

You are currently viewing അറസ്റ്റിലായ തൊരപ്പൻ സന്തോഷ് റിമാണ്ടിൽ; കൊടും കവര്‍ച്ചക്കാരനെ പോലീസ് കുടുക്കിയത് തന്ത്രപരമായ നീക്കത്തിലൂടെ

കാഞ്ഞങ്ങാട് / കാസർകോട്: അറസ്റ്റിലായ കൊടും കവർച്ചക്കാരൻ തൊരപ്പൻ സന്തോഷിനെ കോടതി റിമാണ്ട് ചെയ്‌തു. പരപ്പയിലെ വ്യാപാര സ്ഥാപനങ്ങളില്‍ കവര്‍ച്ച നടത്തിയ തൊരപ്പന്‍ സന്തോഷിനെ പോലീസ് കുടുക്കിയത് തന്ത്രപൂര്‍വ്വം. കണ്ണൂര്‍ ആലക്കോട് നടുവില്‍ ബേക്കുന്ന് കവലയിലെ സന്തോഷ് എന്ന തൊരപ്പന്‍ സന്തോഷിനെ (38) കഴിഞ്ഞ ദിവസമാണ് പോലീസ് അറസ്റ്റ് ചെയ്‌തത്. കുടിയാന്‍ മലയില്‍ വെച്ചാണ് പൊലീസ് സംഘം കുടുക്കിയത്.

ശ്രീകൃഷ്‌ണ ജയന്തി ഘോഷയാത്രാ ഡ്യൂട്ടിക്കെത്തിയ പൊലീസ് സംഘം തിരിച്ചറിഞ്ഞതോടെയാണ് കസ്റ്റഡിയിലെടുത്തത്. പരിസരത്ത് തലക്കെട്ടും മാസ്‌കും ധരിച്ച് കയ്യില്‍ സഞ്ചി തൂക്കി നില്‍ക്കുകയായിരുന്നു സന്തോഷ്.

സംശയത്തെ തുടര്‍ന്ന് പൊലീസ് സംഘം അടുത്തേക്ക് നീങ്ങിയപ്പോള്‍ ഓട്ടോയില്‍ കയറി രക്ഷപ്പെട്ടു. ഇതോടെ പിന്തുടര്‍ന്ന് പിടികൂടുകയായിരുന്നു.

സഞ്ചിയില്‍ നിന്നും മാരകായുധങ്ങളും കണ്ടെടുത്തിരുന്നു. കൂടുതല്‍ ചോദ്യം ചെയ്‌തപ്പോഴാണ് രണ്ടുദിവസം മുമ്പ് പരപ്പയില്‍ നടന്ന കവര്‍ച്ചയ്ക്ക് പിന്നിലും താനാണെന്ന് സമ്മതിച്ചത്. പരപ്പയിലെ ഫാമിലി ഹൈപ്പര്‍ മാര്‍ക്കറ്റ്, അഞ്ചരക്കണ്ടി ട്രേഡേഴ്‌സ് എന്നിവിടങ്ങളിലാണ് കവര്‍ച്ച നടന്നത്.

ഇന്‍സ്‌പെക്ടര്‍ ടി.കെ ഷിജുവിൻ്റെ നേതൃത്വത്തിലാണ് അറസ്റ്റ് നടന്നത്. എസ്.ഐമാരായ കെ.പി രമേശന്‍, എം.സതീശന്‍, എ.എസ്.ഐമാരായ സജീ ജോസഫ്, എം.ടി.പി നൗഷാദ്, സിവില്‍ പോലീസ് ഓഫീസര്‍മാരായ പ്രേമരാജന്‍, ടി.പ്രിയേഷ് കുമാര്‍ എന്നിവരും സംഘത്തിൽ ഉണ്ടായിരുന്നു.

0Shares