മുഖത്ത് സ്‌പ്രേ അടിച്ചും കഴുത്ത് ഞെരിച്ചും സ്ത്രീയുടെ സ്വര്‍ണമാല തട്ടിപ്പറിച്ച സംഭവം; അറസ്റ്റിലായ 59കാരന്‍ റിമാണ്ടിൽ

  • Post category:local news / news
  • Reading time:1 min read
You are currently viewing മുഖത്ത് സ്‌പ്രേ അടിച്ചും കഴുത്ത് ഞെരിച്ചും സ്ത്രീയുടെ സ്വര്‍ണമാല തട്ടിപ്പറിച്ച സംഭവം; അറസ്റ്റിലായ 59കാരന്‍ റിമാണ്ടിൽ

ബന്തടുക്ക / കാസർകോട്: മരുന്ന് വാങ്ങാന്നെന്ന പേരില്‍ ആയുര്‍വേദ കടയില്‍ എത്തിയ ആള്‍ കടയുടമയുടെ സ്വര്‍ണമാല തട്ടിപ്പറിക്കാന്‍ ശ്രമിച്ചു. സ്ത്രീയുടെ മുഖത്ത് സ്‌പ്രേ അടിച്ച ശേഷം കഴുത്ത് ഞെരിച്ച് സ്വര്‍ണമാല പൊട്ടിക്കാനാണ് ശ്രമിച്ചത്. സ്ത്രീയുടെ ബഹളം കേട്ടെത്തിയ നാട്ടുകാര്‍ പ്രതിയെ പിടികൂടി.

ബന്തടുക്ക, പടുപ്പില്‍ ആയുര്‍വേദ കട നടത്തുന്ന പടുപ്പ് കുന്നുംപുറത്ത് സ്വദേശി പാര്‍ത്ഥൻ്റെ ഭാര്യ തങ്കമ്മയാണ് കവര്‍ച്ചക്ക് ഇരയായത്. സംഭവവുമായി ബന്ധപ്പെട്ട് ബന്തടുക്ക കക്കച്ചാല്‍ സ്വദേശി ഹരിപ്രസാദി(59)നെ ബേഡകം പൊലീസ് അറസ്റ്റ് ചെയ്‌തു. കഴിഞ്ഞ ദിവസം രാവിലെ പത്തുമണിയോടെ ആണ് സംഭവം.

മരുന്ന് വാങ്ങാനെന്ന വ്യാജേന കടയില്‍ കയറി സംസാരിക്കുകയും അതിനിടെ തങ്കമ്മയുടെ മുഖത്ത് സ്‌പ്രേ അടിക്കുകയുമായിരുന്നു. പിന്നീട് കഴുത്ത് ഞെരിച്ച് സ്വര്‍ണമാല പൊട്ടിച്ചെടുക്കുന്നതിനിടെ തങ്കമ്മ ബഹളം വെക്കുകയും പരിസരവാസികള്‍ ഓടിക്കൂടുകയും ആയിരുന്നു.

ബേഡകം പൊലീസെത്തി പ്രതിയെ കസ്റ്റഡിയിലെടുത്തു. പ്രതിയുടെ പക്കല്‍ നിന്നും കത്തിയും പൊട്ടിച്ചെടുത്ത സ്വര്‍ണമാലയും കണ്ടെടുത്തു.

0Shares