കേന്ദ്രസര്‍ക്കാര്‍ നിര്‍ദ്ദേശം മാറ്റി; ആഭ്യന്തര വിമാന യാത്രക്കാര്‍ക്ക് ആരോഗ്യ സേതു ആപ്പ് നിര്‍ബന്ധമല്ല: വ്യോമയാന മന്ത്രി

  • Post category:news
  • Reading time:1 min read
You are currently viewing കേന്ദ്രസര്‍ക്കാര്‍ നിര്‍ദ്ദേശം മാറ്റി; ആഭ്യന്തര വിമാന യാത്രക്കാര്‍ക്ക് ആരോഗ്യ സേതു ആപ്പ് നിര്‍ബന്ധമല്ല:  വ്യോമയാന മന്ത്രി

ആഭ്യന്തര വിമാന യാത്രക്കാര്‍ക്ക് ആരോഗ്യ സേതു ആപ്പ് നിര്‍ബന്ധമല്ലെന്ന് വ്യോമയാന മന്ത്രി ഹര്‍ദീപ് സിംഗ് പൂരി. വേണമെങ്കില്‍ ആപ്പ് ഉപയോഗിക്കാമെന്നും മന്ത്രി വ്യക്തമാക്കി. നേരത്തെ, കേന്ദ്രം പുറത്തിറക്കിയ മാര്‍ഗനിര്‍ദേശത്തില്‍ വിമാന യാത്രികര്‍ക്ക് ആരോഗ്യസേതു ആപ്പ് നിര്‍ബന്ധമാണെന്ന് പറഞ്ഞിരുന്നു. തിങ്കളാഴ്ച രാജ്യത്ത് ആഭ്യന്തര വിമാന സര്‍വീസ് ആരംഭിക്കാനിരിക്കെയാണ് വ്യോമയാന മന്ത്രിയുടെ വിശദീകരണം.

ആരോഗ്യമുള്ള മുതിര്‍ന്ന പൗരന്മാരെ വിമാനയാത്ര ചെയ്യുന്നതില്‍ നിന്ന് തടയില്ല. മുഴുവന്‍ ആഭ്യന്തര യാത്രക്കാരെയും 14 ദിവസം ക്വാറന്റൈനിലാക്കണമെന്ന് നിലവില്‍ ബുദ്ധിമുട്ടാണെന്നും അപ്രായോഗികമാണെന്നും മന്ത്രി പറഞ്ഞു. ഇതര സംസ്ഥാനത്ത് നിന്ന് ട്രെയിനും ബസിലും എത്തുന്നവര്‍ക്ക് സമാനമായി വിമാന യാത്രക്കാരെയും ക്വാറന്റൈറന്‍ ചെയ്യണമെന്ന് കേരളം ഉള്‍പ്പെടെയുള്ള സംസ്ഥാനങ്ങള്‍ നിലപാട് എടുത്തിരുന്നു.

0Shares