
വിവാഹ വാഗ്ദാനം നൽകി പീഡിപ്പിച്ചെന്നത് ഇപ്പോഴും നിലനിൽക്കില്ലെന്ന് സുപ്രിംകോടതി. ഉത്തർപ്രദേശ് സ്വദേശിയായ മുപ്പതുകാരനെതിരെയുള്ള പീഡനക്കുറ്റം ഒഴിവാക്കിയാണ് ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഡ് അധ്യക്ഷനായ ബെഞ്ചിന്‍റെ നിരീക്ഷണം.

വിവാഹം കഴിക്കണമെന്ന നല്ല ഉദ്ദേശത്തോടെ വാഗ്ദാനം നൽകുകയും, സാഹചര്യങ്ങൾ കാരണം അത് നടപ്പാക്കാതിരിക്കുകയും ചെയ്താൽ പീഡനക്കേസായി പരിഗണിക്കാനാകില്ലെന്ന് കോടതി വ്യക്തമാക്കി. ഒന്നരവർഷത്തോളം ഒരുമിച്ചു ജീവിച്ചെന്നും വിവാഹം കഴിച്ചില്ലെന്നും ചൂണ്ടിക്കാട്ടിയാണ് യുവതി കേസ് നൽകിയത്.
