
കാസർകോട്: നവകേരള കര്‍മ്മ പദ്ധതിയുടെ ഭാഗമായുള്ള ആര്‍ദ്രം മിഷൻ്റെ പ്രവര്‍ത്തനങ്ങളുടെ പശ്ചാത്തലത്തില്‍ ആരോഗ്യ മേഖലയില്‍ മികച്ച പ്രവര്‍ത്തനം കാഴ്ച്ചവെക്കുന്ന തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ക്ക് അംഗീകാരമായാണ് ആര്‍ദ്രകേരള പുരസ്‌കാരം നല്‍കി വരുന്നത്. ഇന്‍ഫോര്‍മേഷന്‍ കേരള മിഷൻ്റെ സഹായത്തോട് കൂടിയാണ് പുരസ്‌കാരം നല്‍കുന്നതിനായി പരിഗണിക്കാവുന്ന തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ മുന്‍ഗണനാ പട്ടിക തയ്യാറാക്കുന്നത്.
തദ്ദേശ സ്വയം ഭരണസ്ഥാപനങ്ങള്‍ ആരോഗ്യ മേഖലയില്‍ ചെലവഴിച്ച തുക, സാന്ത്വന പരിചരണ പരിപാടികള്‍, കായകല്‍പ്പ, മറ്റ് ആരോഗ്യമേഖലയുമായി ബന്ധപ്പെട്ട പ്രവര്‍ത്തനങ്ങള്‍ എന്നിവ പരിഗണിച്ചാണ് മുന്‍ഗണനാ പട്ടിക തയ്യാറാക്കുന്നതും പുരസ്‌കാരത്തിനായി തെരഞ്ഞെടുക്കുകയും ചെയ്യുന്നത്.

ഇത് കൂടാതെ പ്രതിരോധ കുത്തിവെപ്പ്, വാര്‍ഡുതല പ്രവര്‍ത്തനങ്ങള്‍, മറ്റ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍, നടപ്പിലാക്കിയ നൂതനമായ ആശയങ്ങള്‍, പൊതുസ്ഥലങ്ങളിലെ മാലിന്യ നിര്‍മ്മാര്‍ജനം തുടങ്ങിയവയും പുരസ്‌കാരത്തിന് വേണ്ടി വിലയിരുത്തുന്ന ഘടകങ്ങളാണ്.
ആര്‍ദ്രകേരളം പുരസ്‌കാരം 2021-22 സംസ്ഥാനതല അവാര്‍ഡ് വിഭാഗത്തില്‍ കിനാന്നൂര്‍ കരിന്തളം ഗ്രാമ പഞ്ചായത്ത് മൂന്നാം സ്ഥാനം കരസ്ഥമാക്കി. പുരസ്‌കാര തുകയായി 6 ലക്ഷം രൂപ പഞ്ചായത്തിന് ലഭിക്കും. ജില്ലാ തലത്തില്‍ കയ്യൂര്‍ ചീമേനി ഗ്രാമപഞ്ചായത്ത് ഒന്നാം സ്ഥാനവും (5 ലക്ഷം രൂപ), ബളാല്‍ ഗ്രാമപഞ്ചായത്ത് രണ്ടാം സ്ഥാനവും (3 ലക്ഷം രൂപ), മടിക്കൈ ഗ്രാമപഞ്ചായത്ത് മൂന്നാം സ്ഥാനവും (2 ലക്ഷം രൂപ) നേടി.
