മംഗലാപുരത്തെ മസ്ജിദിലെ നവീകരണ പ്രവര്‍ത്തനത്തിനിടെ വാസ്തുവിദ്യാ രൂപകല്‍പ്പന കണ്ടെത്തി; പുതിയ വിവാദം

  • Post category:news
  • Reading time:1 min read
You are currently viewing മംഗലാപുരത്തെ മസ്ജിദിലെ നവീകരണ പ്രവര്‍ത്തനത്തിനിടെ വാസ്തുവിദ്യാ രൂപകല്‍പ്പന കണ്ടെത്തി; പുതിയ വിവാദം

ജ്ഞാനവാപി മസ്ജിദിന് പിന്നാലെ കര്‍ണാടകയിലും പുതിയ വിവാദം. മംഗലാപുരത്തിൻ്റെ പ്രാന്തപ്രദേശത്തുള്ള ഒരു പഴയ പള്ളിയുടെ അടിയില്‍ ഹിന്ദു ക്ഷേത്രത്തിന് സമാനമായ വാസ്തുവിദ്യ കണ്ടെത്തിയതായി റിപ്പോര്‍ട്ട്.
ഏപ്രില്‍ 21ന് മംഗളൂരുവിലെ ഗുരുപ്ര താലൂക്കിലുള്ള മലാലി മാര്‍ക്കറ്റ് മസ്ജിദ് പരിസരത്ത് ജുമാ മസ്ജിദിലെ നവീകരണ പ്രവര്‍ത്തനത്തിനിടെയാണ് വാസ്തുവിദ്യാ രൂപകല്‍പ്പന കണ്ടെത്തിയത്.

മസ്ജിദിൻ്റെ ഒരു ഭാഗം നേരത്തെ തന്നെ പൊളിച്ചുമാറ്റിയതോടെ പള്ളി അധികൃതര്‍ നവീകരണ പ്രവര്‍ത്തനങ്ങള്‍ നടത്തി വരികയായിരുന്നു. മസ്ജിദ് നിര്‍മ്മിക്കുന്നതിന് മുമ്പ് സ്ഥലത്ത് ഒരു ക്ഷേത്രം ഉണ്ടായിരുന്നുവെന്നാണ് ചില വിഭാഗങ്ങളുടെ ആരോപണം.

ഇതുമായി ബന്ധപ്പെട്ട രേഖകള്‍ പരിശോധിക്കുന്നത് വരെ നവീകരണ പ്രവര്‍ത്തനങ്ങള്‍ നിര്‍ത്തിവെക്കണമെന്ന് വിശ്വഹിന്ദു പരിഷത്ത് നേതാക്കള്‍ ജില്ലാ ഭരണകൂടത്തോട് അഭ്യര്‍ത്ഥിച്ചു.

0Shares