ഏപ്രിൽ ഫൂൾ എന്നത് നമ്മുടെ സംസ്‌കാരത്തിൻ്റെ ഭാഗമല്ല, ഇന്ത്യക്കാർക്ക് അച്ഛാ ദിൻ ഉണ്ടല്ലോ; പ്രധാനമന്ത്രിക്കെതിരെ പരിഹാസവുമായി ശശി തരൂർ

  • Post category:news
  • Reading time:1 min read
You are currently viewing ഏപ്രിൽ ഫൂൾ എന്നത്  നമ്മുടെ സംസ്‌കാരത്തിൻ്റെ  ഭാഗമല്ല, ഇന്ത്യക്കാർക്ക് അച്ഛാ ദിൻ ഉണ്ടല്ലോ;  പ്രധാനമന്ത്രിക്കെതിരെ പരിഹാസവുമായി ശശി തരൂർ

മോദി സർക്കാരിനെതിരെ പരിഹാസവുമായി കോൺഗ്രസ് നേതാവ് ശശി തരൂർ. ഏപ്രിൽ ഫൂൾ നമ്മുടെ സംസ്‌കാരത്തിൻ്റെ ഭാഗമല്ല, പാശ്ചാത്യ സംസ്‌കാരമാണ്. നമുക്ക് ഇന്ത്യയിൽ അച്ഛാ ദിൻ ഉണ്ടല്ലോ എന്ന പോസ്റ്റാണ് അദ്ദേഹം ഷെയർ ചെയ്തത്. ഏപ്രിൽ ഒന്ന്, വളരെ പ്രധാനപ്പെട്ട ദിവസമാണിത്. ഞാൻ ഈ ദിവസം അച്ഛാ ദിൻ ആയാണ് ആഘോഷിക്കുന്നത് എന്ന ഒരു കാർട്ടൂണും തരൂർ പങ്കുവെച്ചു.

2014 പൊതു തെരഞ്ഞെടുപ്പിനെ ബി.ജെ.പി നേരിട്ടത് അച്ഛാ ദിൻ എന്ന മുദ്രാവാക്യമുയർത്തിയാണ്. യു.പി.എ സർക്കാരിൻ്റെ മോശം ഭരണത്തിന് ശേഷം ഇന്ത്യയിൽ അച്ഛാ ദിൻ ബി.ജെ.പി കൊണ്ടുവരുമെന്നായിരുന്നു അവകാശപ്പെട്ടത്. പിന്നീട് തെരഞ്ഞെടുപ്പിന് ശേഷം അധികാരത്തിലെത്തിയ ബി.ജെ.പിക്കെതിരെ എവിടെ അച്ഛാ ദിൻ എന്ന ചോദ്യമുയർത്തിയാണ് പ്രതിപക്ഷം പ്രതിഷേധങ്ങൾ നടത്തിയത്. ഇന്ധന വിലക്കയറ്റവും നോട്ട് നിരോധനവുമൊക്കെയാണോ മോദി സർക്കാരിൻ്റെ അച്ഛാ ദിൻ എന്ന വിമർശനവും വന്നിരുന്നു.

0Shares