
സര്‍വകലാശാലാ വൈസ്. ചാന്‍സലര്‍മാരെ തെരഞ്ഞെടുക്കുന്നതിന് ഉള്ള നിയമന സമിതിയുടെ ഘടന മാറ്റുന്ന ബില്ലിന് മന്ത്രിസഭയുടെ അംഗീകാരം. വി.സി സെര്‍ച്ച് കമ്മിറ്റിയില്‍ ഗവര്‍ണറുടെ പ്രതിനിധിയെ സംസ്ഥാന സര്‍ക്കാര്‍ തീരുമാനിക്കും എന്നതാണ് ബില്ലിലെ പ്രധാന സവിശേഷത.

ഇതോടൊപ്പം സെര്‍ച്ച് കമ്മിറ്റിയിലെ അംഗങ്ങളുടെ എണ്ണം ഉയര്‍ത്തുമെന്നും ബില്ലില്‍ പറയുന്നു. നേരത്തെ മൂന്ന് അംഗങ്ങൾ ഉണ്ടായിരുന്ന സമിതിയുടെ എണ്ണം അഞ്ചായി ഉയര്‍ത്താനാണ് ബില്ലിലെ വ്യവസ്ഥ. ആഗസ്റ്റ് 22ന് ആരംഭിക്കുന്ന നിയമസഭാ സമ്മേളനത്തില്‍ ബില്‍ അവതരിപ്പിക്കും.
