ശ്രീറാം വെങ്കിട്ടരാമൻ്റെ കലക്ടറായുള്ള നിയമനം; സമനില തെറ്റിയ സര്‍ക്കാരിൻ്റെ സമനില തെറ്റിയ തീരുമാനമെന്ന് കോണ്‍ഗ്രസ്

  • Post category:news
  • Reading time:1 min read
You are currently viewing ശ്രീറാം വെങ്കിട്ടരാമൻ്റെ  കലക്ടറായുള്ള നിയമനം; സമനില തെറ്റിയ സര്‍ക്കാരിൻ്റെ സമനില തെറ്റിയ തീരുമാനമെന്ന് കോണ്‍ഗ്രസ്

മാധ്യമ പ്രവര്‍ത്തകന്‍ കെ.എം ബഷീറിനെ വാഹനമിടിച്ച് കൊലപ്പെടുത്തിയ കേസിലെ പ്രതി ശ്രീറാം വെങ്കിട്ടരാമനെ ആലപ്പുഴ കളക്ടറായി നിയമിച്ച സര്‍ക്കാര്‍ തീരുമാനത്തില്‍ പ്രതിഷേധവുമായി കോണ്‍ഗ്രസ്.
കളങ്കിതനായ വ്യക്തിയുടെ നിയമനം അംഗീകരിക്കാനാവില്ല. അദ്ദേഹം ചെയ്ത കാര്യങ്ങള്‍ ജനമനസുകളില്‍ നീറി നില്‍ക്കുന്നുണ്ട്.

നിയമനം എന്ത് താല്‍പര്യത്തിൻ്റെ അടിസ്ഥാനത്തിലാണെങ്കിലും പിന്‍വലിക്കണമെന്ന് കെ.പി.സി.സി ജനറല്‍ സെക്രട്ടറി എ.എ ഷുക്കൂര്‍ ആവശ്യപ്പെട്ടു.സര്‍ക്കാരിൻ്റെ നിഗൂഢ ലക്ഷ്യമാണ് ഈ നിയമനത്തിന് പിന്നില്‍. കോണ്‍ഗ്രസ് ശക്തമായ പ്രതിഷേധം സംഘടിപ്പിക്കും. സമരത്തിലേക്ക് പോകണമോ എന്ന് പാര്‍ട്ടി തലത്തില്‍ ചര്‍ച്ച ചെയ്ത് തീരുമാനിക്കുമെന്നും ഷുക്കൂര്‍ വ്യക്തമാക്കി.

ശ്രീറാം വെങ്കിട്ടരാമനെ ആലപ്പുഴ കളക്ടറാക്കിയത് അംഗീകരിക്കാനാവില്ലെന്ന് കോണ്‍ഗ്രസ് നേതാവ് കെ.സി വേണുഗോപാലും പറഞ്ഞു. സമനില തെറ്റിയ സര്‍ക്കാരിൻ്റെ സമനില തെറ്റിയ തീരുമാനമാണിതെന്ന് അദ്ദേഹം കുറ്റപ്പെടുത്തി.

0Shares