
കോഴിക്കോട്: എഴുത്തുകാരനും സാംസ്‌കാരിക പ്രവർത്തകനുമായ സിവിക് ചന്ദ്രൻ്റെ സ്ത്രീ പീഡന പരാതിയിൽ മുൻകൂർ ജാമ്യാപേക്ഷ കോഴിക്കോട് ജില്ലാ കോടതി ചൊവ്വാഴ്‌ചത്തേക്ക് മാറ്റി. അതിനിടെ കോഴിക്കോട് സ്വദേശിയായ യുവ എഴുത്തുകാരിയുടെ പരാതിയിലും പോലീസ് കേസെടുത്തു. 2020ൽ പീഡിപ്പിക്കാൻ ശ്രമിച്ചുവെന്ന പരാതിയിലാണ് കൊയിലാണ്ടി പൊലീസ് സിവിക് ചന്ദ്രനെതിരെ രണ്ടാമത്തെ കേസ് രജിസ്റ്റർ ചെയ്തത്.
സിവിക്കിനെതിരായ ആദ്യ പരാതിയിലും കേസെടുത്തത് കൊയിലാണ്ടി പൊലീസ് തന്നെയാണ്. കേസെടുത്ത് മൂന്നാഴ്‌ചയോളം ആയിട്ടും ഈ പരാതിയിൽ സിവിക് ചന്ദ്രനെ അറസ്റ്റ് ചെയ്യാൻ പൊലീസിനായിട്ടില്ല. സിവിക് സംസ്ഥാനം വിട്ടതായാണ് പൊലീസ് പറയുന്നത്. ഇതിനിടെ ആദ്യ പരാതിയെ തുടർന്നെടുത്ത കേസിൽ സിവിക് ചന്ദ്രൻ നൽകിയ മുൻകൂർ ജാമ്യാപേക്ഷ കോഴിക്കോട് ജില്ലാ കോടതി തള്ളി.

സിവിക് ചന്ദ്രൻ്റെ വാട്‌സ്‌ആപ്പ് പോസ്റ്റുകളില്‍ നിന്ന് അദ്ദേഹത്തെ സ്വഭാവം വ്യക്തമാകുമെന്ന് പ്രോസിക്യൂഷന്‍ ആരോപിച്ചു. പരാതിക്കാരിയോട് ലൈംഗിക താല്‍പര്യം പ്രതിക്കുണ്ടായിരുന്നു. അത് പലപ്പോഴും വ്യക്തമാക്കിയിരുന്നുവെന്നും പ്രോസിക്യുഷന്‍ പറയുന്നു.
അപകടത്തില്‍ പരിക്കേറ്റ് ഊന്നുവടിയുടെ സഹായത്തോടെ മാത്രം നേരെ നില്‍ക്കാന്‍ കഴിയുന്ന തനിക്കെതിരായ പരാതി വ്യാജവും കെട്ടിച്ചമച്ചതെന്നുമാണ് സിവിക് ചന്ദ്രന്‍ വാദിച്ചത്. സുഹൃദമുണ്ടായിരുന്ന കാലത്ത് കൈമാറിയ സന്ദേശങ്ങള്‍ ഇതിന് ഉപയോഗിക്കുകയാണ്. സംഘടനയുടെ ഇൻ്റെണല്‍ സമിതി അന്വേഷിച്ചു തള്ളിയ കേസാണെന്നും അദ്ദേഹത്തിൻ്റെ അഭിഭാഷകന്‍ അറിയിച്ചു.
വിശദമായ വാദം കേൾക്കണമെന്ന പ്രോസിക്യൂഷൻ ആവശ്യം പരിഗണിച്ച് കഴിഞ്ഞ ദിവസം മുൻകൂർ ജാമ്യാപേക്ഷയിൽ വാദം കേൾക്കുന്നത് കോടതി ഇന്നത്തേക്ക് മാറ്റിയിരുന്നു. മുൻകൂർ ജാമ്യാപേക്ഷയിൽ തീരുമാനമാകും വരെ സിവികിനെ അറസ്റ്റ് ചെയ്യുന്നത് കോടതി തടഞ്ഞിരുന്നു. സിവിക്കിനെ അറസ്റ്റ് ചെയ്യാത്തതിനെതിരെ ദളിത് സംഘടനകൾ പ്രതിഷേധം ശക്തമാക്കിയിട്ടുണ്ട്. ഒരാഴ്‌ചയ്ക്കകം നടപടിയുണ്ടായില്ലെങ്കിൽ ഉത്തരമേഖല ഐ.ജി ഓഫീസിന് മുന്നിൽ പ്രക്ഷോഭം തുടങ്ങുമെന്നാണ് ദളിത് സംഘടനകൾ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. സാഹിത്യകാരന്മാരും സാംസ്‌കാരിക പ്രവർത്തകരും അടങ്ങുന്ന നൂറുപേര്‍, പ്രതിയെ അറസ്റ്റ് ചെയ്യണം എന്നാവശ്യപ്പെട്ട് മുഖ്യമന്ത്രിക്ക് നിവേദനം നല്‍കിയിട്ടുണ്ട്. അതേസമയം ഒരു വിഭാഗം എഴുത്തുകാർ ഇപ്പോഴും സിവിക്കിന് പിന്തുണയുമായി രംഗത്തുണ്ട്.

പീഡന പരാതിയിൽ കഴിഞ്ഞ ആഴ്‌ചയാണ് സിവിക് ചന്ദ്രനെതിരെ പൊലീസ് കേസ് രജിസ്റ്റർ ചെയ്തത്. ഏപ്രിലില്‍ പുസ്തക പ്രസാധന ചടങ്ങിന് മുന്നോടിയായുള്ള കൂടിചേരലിനിടെയാണ് ലൈംഗിക അതിക്രമം നടന്നതെന്നാണ് യുവതി പരാതിയില്‍ പറയുന്നത്. സിവിക് ചന്ദ്രന്‍ അഡ്‌മിനായ ‘നിലാനടത്തം’ വാട്ട്സ് ആപ്പ് ഗ്രൂപ്പിലാണ് ലൈംഗിക അതിക്രമത്തിന് ഇരയായ കാര്യം കവയത്രി കൂടിയായ യുവതി തുറന്നുപറഞ്ഞത്.
സിവിക് ചന്ദ്രന്‍, വി.ടി ജയദേവന്‍ എന്നിവര്‍ക്കെതിരെ ആയിരുന്നു യുവതി ആരോപണം ഉന്നയിച്ചത്. ഈ രണ്ടുപേരിൽ നിന്ന് തനിക്ക് നേരിടേണ്ടി വന്ന മോശം അനുഭവങ്ങള്‍ ട്രോമയിലേക്ക് തള്ളിയിട്ടെന്നും താന്‍ അത്രയേറെ വിശ്വസിച്ച മനുഷ്യരില്‍ നിന്നുണ്ടായ തിക്താനുഭവം കനത്ത ആഘാതത്തിൽ ആഴ്ത്തിയെന്നും യുവതി അയച്ച സന്ദേശത്തിൽ പറഞ്ഞിരുന്നു.
സിവിക് ചന്ദ്രനെതിരെ ബലാല്‍സംഗം, സ്ത്രീത്വത്തെ അപമാനിക്കല്‍ തുടങ്ങിയ വകുപ്പുകളാണ് ചുമത്തിയിട്ടുള്ളത്. പൊലീസ് അന്വേഷണം തുടങ്ങിയതോടെ സിവിക് ചന്ദ്രൻ ഒളിവിൽ പോയി. പരാതിക്കാരിയിൽ നിന്നും സാക്ഷികളായ ആളുകളിൽ നിന്നും പൊലീസ് മൊഴിയെടുത്തു. വാട്‍സ് ആപ്പ് ഗ്രൂപ്പിലെ അംഗങ്ങളിൽ നിന്നും പൊലീസ് മൊഴി എടുക്കുന്നുണ്ട്. സംഭവസ്ഥലത്ത് പരാതിക്കാരിയെ എത്തിച്ച് തെളിവെടുപ്പ് നടത്തുകയും ചെയ്തിരുന്നു.
