രാജ്യ വിരുദ്ധ പ്രചാരണം: 22 യുട്യൂബ് ചാനലുകൾക്ക് വിലക്കുമായി കേന്ദ്രസർക്കാർ

  • Post category:news
  • Reading time:1 min read
You are currently viewing രാജ്യ വിരുദ്ധ പ്രചാരണം: 22 യുട്യൂബ് ചാനലുകൾക്ക് വിലക്കുമായി കേന്ദ്രസർക്കാർ

രാജ്യ വിരുദ്ധ പ്രചാരണം നടത്തിയതിൻ്റെ പേരില്‍ 22 യുട്യൂബ് ചാനുകള്‍ക്ക് വിലക്ക് ഏര്‍പ്പെടുത്തി കേന്ദ്ര സര്‍ക്കാര്‍. ഇവയില്‍ നാലെണ്ണം പാകിസ്ഥാന്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന യുട്യൂബ് വാര്‍ത്താ ചാനലുകളാണ്. യൂട്യൂബ് ചാനലുകള്‍ കൂടാതെ മൂന്ന് ട്വിറ്റര്‍ അക്കൗണ്ടുകള്‍, ഒരു ഫെയ്സ്ബുക്ക് അക്കൗണ്ട്, ഒരു വാര്‍ത്താ വെബ്സൈറ്റ് എന്നിവയും നിരോധിച്ചിട്ടുണ്ട്.

ഇന്ത്യയുടെ ദേശീയ സുരക്ഷ, വിദേശ ബന്ധം എന്നിവയെ ബാധിക്കുന്ന വിവരങ്ങളാണ് ഈ ചാനലുകള്‍ വഴി പ്രചരിപ്പിച്ചതെന്ന് വാര്‍ത്താവിതരണ പ്രക്ഷേപണ മന്ത്രാലയം വ്യക്തമാക്കി.ഇന്ത്യന്‍ സൈന്യം, ജമ്മു കശ്മീര്‍ എന്നിവിയടക്കമുള്ള വിഷയങ്ങളില്‍ തെറ്റായ വാര്‍ത്തകള്‍ പ്രചരിപ്പിച്ചതായി കണ്ടെത്തിയെന്നും മന്ത്രാലയം പറയുന്നു. ഇവയുടെ എല്ലാം നിയന്ത്രണങ്ങള്‍ പാകിസ്ഥാനില്‍ നിന്നാണെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

ഉക്രെയ്‌നിലെ നിലവിലെ സാഹചര്യം സംബന്ധിച്ചും ഇത്തരം ചാനലുകള്‍ തെറ്റിദ്ധാരാണജനകമായ ഉള്ളടക്കമാണ് പ്രചരിപ്പിച്ചിരുന്നത്. ഇത് ഇന്ത്യയുടെ വിദേശ രാജ്യങ്ങളുമായുള്ള ബന്ധത്തെ അപകടത്തിലാക്കാന്‍ ലക്ഷ്യമിട്ടുള്ളതാണെന്നും മന്ത്രാലയം വ്യക്തമാക്കി. നേരത്തെ ജനുവരിയിലാണ് ഇത്തരത്തില്‍ യൂട്യൂബ് ചാനലുകള്‍ കേന്ദ്രസര്‍ക്കാര്‍ ബ്ലോക്ക് ചെയ്തത്. ഇന്റലിജന്‍സ് റിപ്പോര്‍ട്ടിൻ്റെയും മറ്റ് കണ്ടെത്തലുകളുടെയും അടിസ്ഥാനത്തില്‍ 35ഓളം ചാനലുകളായിരുന്നു ബ്ലോക്ക് ചെയ്തത്.

0Shares