
കാസർകോട്: മഴവെള്ളത്തെ ക്രിയാത്മകമായി എങ്ങനെ ഉപയോഗപ്പെടുത്താന്‍ കഴിയുമെന്നതിന് ഉദാഹരണമായി അനോടിപ്പള്ളം ജലസംരക്ഷണ പദ്ധതി മാറുമെന്ന് തുറമുഖം മ്യൂസിയം പുരാവസ്തു പുരാരേഖ വകുപ്പ് മന്ത്രി അഹമ്മദ് ദേവര്‍കോവില്‍ പറഞ്ഞു. പുത്തിഗെ ഗ്രാമപഞ്ചായത്തില്‍ ജില്ലാ ഭരണകൂടവും ഹിന്ദുസ്ഥാന്‍ എയ്‌റോനോട്ടിക്‌സ് ലിമിറ്റഡും ചേര്‍ന്ന് നടപ്പാക്കിയ അനോടിപ്പള്ളം ജലസംരക്ഷണ പദ്ധതി മന്ത്രി ഉദ്ഘാടനം ചെയ്തു.

പദ്ധതിയുമായി എല്ലാവരും സഹകരിക്കണമെന്നും പദ്ധതി യാഥാര്‍ത്ഥ്യമാവുന്നതോടെ പ്രദേശത്തെ ജലക്ഷാമത്തിന് പരിഹാരമാവുമെന്നും അദ്ദേഹം പറഞ്ഞു. എ.കെ.എം അഷ്‌റഫ് എം.എല്‍.എ അധ്യക്ഷത വഹിച്ചു. രാജ്‌മോഹന്‍ ഉണ്ണിത്താന്‍ ആസ്തി കൈമാറ്റം നിര്‍വഹിച്ചു. ജില്ലാ മണ്ണ് സംരക്ഷണ ഓഫീസര്‍ വി. എം അശോക് കുമാര്‍ റിപ്പോര്‍ട്ട് അവതരിപ്പിച്ചു.
എച്ച്. എ. എല്‍ അഡീഷണല്‍ ജനറല്‍ മാനേജര്‍ മുരളീ കൃഷ്ണ മുഖ്യ പ്രഭാഷണം നടത്തി. ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് പി. ബേബി ബാലകൃഷ്ണന്‍ , ജില്ലാ കളക്ടര്‍ ഭണ്ഡാരി സ്വാഗത് രണ്‍വീര്‍ചന്ദ് , എച്ച്എ.എല്‍ എ.ജി.എം എ.എസ് സജി, പുത്തിഗെ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട് ജയന്തി, ജില്ലാ പഞ്ചായത്ത് അംഗം നാരായണ നായിക് , പുത്തിഗെ ഗ്രാമപഞ്ചായത്ത് വികസന സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാന്‍ പാലക്ഷ റായ്, മഞ്ചേശ്വരം ബ്ലോക്ക് പഞ്ചായത്ത് അംഗം കെ ചന്ദ്രാവതി, പുത്തിഗെ ഗ്രാമപഞ്ചായത്ത് അംഗം എച്ച് ജയന്തി, പുത്തിഗെ ഗ്രാമപഞ്ചായത്ത് സെക്രട്ടറി രാജേശ്വരി, പുത്തിഗെ കൃഷി ഓഫീസര്‍ നഫീസത്ത് ഹംസീന, വിവിധ രാഷ്ട്രീയകക്ഷി പ്രതിനിധികളായ പി ഇബ്രാഹിം, സുലൈമാന്‍ ഉജംപാടി, എം. അബ്ദുള്ള, സുനില്‍ അനന്തപുരം , മനോഹരന്‍ എന്നിവര്‍ സംസാരിച്ചു. പുത്തിഗെ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ഡി. സുബ്ബണ്ണ ആള്‍വ സ്വാഗതവും ജില്ലാ ഫിനാന്‍സ് ഓഫീസര്‍ ശിവപ്രകാശന്‍ നായര്‍ നന്ദിയും പറഞ്ഞു.
