
അമ്പലത്തറ / കാസർകോട്: പോലീസ് കൂട്ടായ്മയുടെ വാർഷികാഘോഷം സ്നേഹാലയത്തിലെ അന്തേവാസികളുടെ കൂടെ സ്നേഹസംഗമം ഒരുക്കി മാതൃകയായി. 2010 പോലീസ് ബാച്ചിലെ കാസർകോട്ടെ കൂട്ടായ്മയാണ് സർവീസിൽ പ്രവേശിച്ചതിൻ്റെ പന്ത്രണ്ടാം വാർഷികം അമ്പലത്തറ സ്നേഹാലയത്തിൽ ആഘോഷിച്ചത്.

അശരണരായ അന്തേവാസികളുടെ കൂടെ സന്തോഷത്തോടെ കേക്ക് മുറിച്ച് വിതരണം ചെയ്തും സദ്യയൊരുക്കി വിളമ്പിയുമാണ് പോലീസുകാർ ഔദ്യോഗിക സേവന തിരക്കിലും മാതൃകയായത്. ജീവിതയാത്രയിലെ ഒറ്റപ്പെടലിൽ സ്വന്തം മക്കളെപോലെ സ്നേഹവുമായി പോലീസുകാരും കുടുംബവും സാന്ത്വനമേകാൻ എത്തിയതിൻ്റെ അനുഭൂതിയിലാണ് ഇവിടുത്തെ അന്തേവാസികൾ.

സ്നേഹ സംഗമത്തിൽ പ്രസിഡൻ്റ് ദിലീഷ് കുമാർ, സെക്രട്ടറി ഷിജു കുണ്ടുവാടി, ഭാരവാഹികളായ മറ്റ് പോലീസുകാരും കുടുബങ്ങളും സംബന്ധിച്ചു.

