കര്‍ഷക സമരം; അനിശ്ചിതകാല നിരാഹാര സമരത്തിലേക്ക് നീങ്ങുകയാണെന്ന് അണ്ണ ഹസാരെ

  • Post category:news
  • Reading time:1 min read
You are currently viewing കര്‍ഷക സമരം; അനിശ്ചിതകാല നിരാഹാര സമരത്തിലേക്ക് നീങ്ങുകയാണെന്ന് അണ്ണ ഹസാരെ

ഡല്‍ഹിയില്‍ സമരം ചെയ്യുന്ന കര്‍ഷരുടെ ആവശ്യങ്ങള്‍ മുന്‍നിര്‍ത്തി അനിശ്ചിതകാല സമരത്തിലേക്ക് നീങ്ങുകയാണെന്ന് സാമൂഹിക പ്രവര്‍ത്തകന്‍ അണ്ണ ഹസാരെ. അഹമ്മദ് നഗര്‍ ജില്ലയിലെ റാലെഗണ്‍ സിദ്ധിയില്‍ അണ്ണ ഹസാരെ നിരാഹാര സമരമിരിക്കും. കര്‍ഷകരുടെ ആവശ്യങ്ങള്‍ മുന്‍നിര്‍ത്തിയുള്ള തന്‍റെ നിര്‍ദേശങ്ങള്‍ തള്ളിയതിന് അദ്ദേഹം കേന്ദ്രസര്‍ക്കാരിനെ രൂക്ഷമായി വിമര്‍ശിച്ചു.

അതിനാലാണ് 30 മുതല്‍ നിരാഹാര സമരത്തിലേക്ക് കടക്കുന്നതെന്നും അദ്ദേഹം അറിയിച്ചു. കഴിഞ്ഞ നാലു വര്‍ഷമായി കര്‍ഷകരുടെ ആവശ്യങ്ങള്‍ അംഗീകരിക്കുന്നതിനായി പ്രവര്‍ത്തിക്കുകയാണ്. സര്‍ക്കാര്‍ കര്‍ഷകരുടെ കാര്യത്തില്‍ ഉചിതമായ തീരുമാനമെടുക്കുന്നില്ല എന്ന് വേണം കരുതാന്‍. കര്‍ഷകരോട് അനുഭാവപൂര്‍വ്വമല്ല സര്‍ക്കാര്‍ പെരുമാറുന്നതെന്നും അണ്ണ ഹസാരെ പറഞ്ഞു.

‘കര്‍ഷക പ്രശ്നത്തിന് പരിഹാരം കാണാന്‍ ആവശ്യപ്പെട്ടുകൊണ്ട് കഴിഞ്ഞ മൂന്ന് മാസത്തിനിടെ അഞ്ച് തവണയാണ് പ്രധാനമന്ത്രിക്കും കൃഷി മന്ത്രിക്കും ഞാന്‍ കത്തെഴുതിയത്. കര്‍ഷകരുടെ അവസ്ഥ മനസ്സിലാക്കാന്‍ കേന്ദ്രം തയാറാകുന്നില്ല. അതിനാല്‍, ജനുവരി 30 മുതല്‍ റാലേഗണ്‍ സിദ്ധിയിലെ യാദവ്ബാബ ക്ഷേത്രത്തില്‍ അനിശ്ചിതകാല നിരാഹാര സമരം ആരംഭിക്കും’, അണ്ണ ഹസാരെ പ്രസ്താവിച്ചു.

0Shares