തിരുവനന്തപുരം പേട്ടയിലെ കൊലപാതകം; മകനെ വിളിച്ചു വരുത്തി കൊലപ്പെടുത്തിയതെന്ന് അനീഷിൻ്റെ കുടുംബം

  • Post category:news
  • Reading time:1 min read
You are currently viewing തിരുവനന്തപുരം പേട്ടയിലെ കൊലപാതകം; മകനെ വിളിച്ചു വരുത്തി കൊലപ്പെടുത്തിയതെന്ന് അനീഷിൻ്റെ  കുടുംബം

പേട്ടയിൽ 19കാരൻ അയൽവീട്ടിൽ കുത്തേറ്റ് മരിച്ച സംഭവം കരുതിക്കൂട്ടിയുള്ള കൊലപാതകമാണെന്ന് കൊല്ലപ്പെട്ട അനീഷിൻ്റെ കുടുംബം. അനീഷും പെൺകുട്ടിയുടെ കുടുംബവും അടുപ്പമുണ്ടായിരുന്നു. കൊല്ലപ്പെടുന്നതിന് തലേദിവസം അനീഷും പെൺകുട്ടിയും കുടുംബവും ലുലു മാളിൽ പോയിരുന്നതായി അനീഷിൻ്റെ അമ്മ പറഞ്ഞു.

സംഭവദിവസം മകൻറെ ഫോണിലേക്ക് കാൾ വന്നതിനെ തുടർന്നാണ് അയൽവീട്ടിലേക്ക് പോയതെന്നും അവർ പറഞ്ഞു. തൻ്റെ മകനെ ഫോണിൽ വിളിച്ചുവരുത്തിയതിന് തെളിവുകളുണ്ടെന്ന് അനീഷിൻ്റെ പിതാവ് പറഞ്ഞു. കത്തിയെടുക്കാനുള്ള സമയം ഉണ്ടായിരുന്നെങ്കിൽ അവൻ ഓടി രക്ഷപ്പെടുമായിരുന്നെന്നും ഇത് ഇത് ചെന്നുകയറുമ്പോൾ തന്നെ കൊല്ലാനുള്ള ഉദ്ദേശ്യത്തോടെ ചെയ്തതാണെന്നും അനീഷിൻ്റെ ബന്ധു പറഞ്ഞു.

ഇന്നലെ പുലർച്ചെ മൂന്ന് മണിക്കാണ് പേട്ട സ്വദേശി അനീഷ് ജോർജ് അയൽവീട്ടിൽ കൊല്ലപ്പെട്ടത്. അനീഷിനെ കുത്തിയ ഗൃഹനാഥൻ ലാലു പൊലീസ് സ്റ്റേഷനിൽ കീഴടങ്ങിയിരുന്നു. കള്ളനെന്ന് കരുതി കത്തികൊണ്ട് കുത്തുകയായിരുന്നുവെന്നാണ് ലാലു പറഞ്ഞത്. പക്ഷേ, ഇക്കാര്യം പൊലീസ് മുഖവിലക്കെടുത്തിട്ടില്ല. ലാലു തന്നെയാണ് സമീപത്തെ പൊലീസ് സ്റ്റേഷനിലെത്തി വീട്ടിൽ ഒരാൾ കുത്തേറ്റ് കിടക്കുന്നുണ്ടെന്നും ആശുപത്രിയിലെത്തിക്കണമെന്നും അറിയിച്ചത്. പേട്ട പൊലീസ് എത്തി അനീഷിനെ ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചു. വീടിൻ്റെ രണ്ടാംനിലയിലായിരുന്നു അനീഷ് കുത്തേറ്റ് കിടന്നിരുന്നത്.

0Shares