വിഴിഞ്ഞം സംഘർഷങ്ങളുടെ ഉത്തരവാദിത്വം സർക്കാറിൻ്റെ പ്രകോപനമാണെന്ന് ലത്തീൻ അതിരൂപത; ആർച്ച് ബിഷപ്പുമായി കൂടിക്കാഴ്ച നടത്തി ആനാവൂർ നാഗപ്പൻ

  • Post category:Kerala / news
  • Reading time:1 min read
You are currently viewing വിഴിഞ്ഞം സംഘർഷങ്ങളുടെ ഉത്തരവാദിത്വം സർക്കാറിൻ്റെ പ്രകോപനമാണെന്ന് ലത്തീൻ അതിരൂപത; ആർച്ച് ബിഷപ്പുമായി കൂടിക്കാഴ്ച നടത്തി ആനാവൂർ നാഗപ്പൻ

വിഴിഞ്ഞത്ത് അനുനയനീക്കങ്ങളുമായി സി.പി.എം. തിരുവനന്തപുരം ജില്ലാ സെക്രട്ടറി ആനാവൂർ നാഗപ്പൻ ലത്തീൻ അതിരൂപത ആർച്ച് ബിഷപ്പ് ജെ. നെറ്റോയെ സന്ദർശിച്ചു. പ്രതിഷേധങ്ങൾക്കിടെ പ്രശ്നം തീർക്കാനാണ് പാർട്ടിയുടെ തീരുമാനം. സംഘർഷങ്ങളുടെ ഉത്തരവാദിത്വം സർക്കാറിൻ്റെ പ്രകോപനമാണെന്നാണ് ലത്തീൻ അതിരൂപത പള്ളികളിൽ വായിച്ച സർക്കുലറിലെ വിമർശനം.

എന്നാൽ തുറമുഖ നിർമ്മാണം സ്ഥിരമായി നിർത്തിവെക്കാൻ ആവശ്യപെടുന്നിലെന്നാണ് ആ‌ർച്ച് ബിഷപ്പിൻ്റെ സർക്കുലർ, തുറമുഖ നിർമ്മാണം നിർത്തിയുള്ള പഠനമാണ് ആവശ്യം. കർദ്ദിനാൾ ക്ലിമിസ് കാതോലിക്കാ ബാവ ഇടപെട്ടുള്ള മധ്യസ്ഥ ചർച്ചയുടെ തുടർച്ചയായാണ് പലവഴിക്കുള്ള അനുരജ്ഞന ശ്രമങ്ങൾ. സി.പി.എം ജില്ലാ സെക്രട്ടരി വെള്ളയമ്പലം ബിഷപ്പ് ഹൗസിലെത്തിയാണ് ആർച്ച് ബിഷപ്പ് തോമസ് ജെ നെറ്റോയെ കണ്ടും. സഭയുമായി പാർട്ടി ഏറ്റുമുട്ടലിനില്ലെന്നും സംഘർഷം ഒഴിവാക്കണമെന്നുമാണ് ആനാവൂർ അറിയിച്ചതെന്നാണ് സൂചന.

പാളയം ഇമാമും ശാന്തിഗിരി മഠാധിപതി ഗുരുരത്നം ജ്ഞാന തപസ്വിയും സമരസമിതി ജനറൽ കൺവീനർ യൂജിൻ പെരേരുയുമായി കൂടിക്കാഴ്ച നടത്തി. വരും ദിവസങ്ങളിലും തുടർ ചർച്ചകളുണ്ടാകും. വികസനം സമാധാനം എന്ന പ്രചരാണർത്ഥം തുറമുഖത്തിനായി 6 മുതൽ 9 വരെ സി.പി.എം ജില്ലാ കമ്മിറ്റി പ്രചാരണ ജാഥ നടത്തുന്നുണ്ട്. പ്രചാരണം സഭക്കെതിരെ അല്ലെന്നാണ് നേതാക്കളുടെ വിശദീകരണം.

0Shares