എൻഡോസൾഫാൻ ദുരിതബാധിതരുടെ വീട് നൽകിയതും നടപടി നോട്ടീസും സംബന്ധിച്ച് അടിയന്തിര അന്വേഷണം വേണം: കെ. ബി മുഹമ്മദ് കുഞ്ഞി

  • Post category:news
  • Reading time:1 min read
You are currently viewing എൻഡോസൾഫാൻ ദുരിതബാധിതരുടെ വീട് നൽകിയതും നടപടി നോട്ടീസും  സംബന്ധിച്ച് അടിയന്തിര അന്വേഷണം വേണം: കെ. ബി മുഹമ്മദ് കുഞ്ഞി

കാസര്‍കോട്: ശ്രീനിഷയുടെ കുടുംബത്തിന് ആവശ്യമാണെങ്കിൽ വീട് നല്‍കണമെന്നും പുല്ലൂർപെരിയയിൽ സത്യസായി ട്രസ്റ്റ്‌ നിര്‍മ്മിച്ച്‌ നൽകുന്നവീടുകളിൽ ഏകദേശം 36 വീടുകളാണ് കളക്ടർ മുഖേന നറുക്കെടുത്തു ജില്ലാസെല്ല് അംഗീകരിച്ചു വീടിന്‍റെ ചാവി നൽകിയതെന്നും എൻഡോസൾഫാൻ വിക്‌ടിം റെമഡിയഷൻ സെൽ മെമ്പർ കെ. ബി മുഹമ്മദ്‌ കുഞ്ഞി.

ബാക്കിയുള്ള വീടുകളും താമസം തുടങ്ങാത്ത വീടുകളും ഒഴിഞ്ഞുകിടക്കുന്നു. കൂടാതെ ജോയ് ആലുക്കാസ് ഫൌണ്ടേഷൻ ഏന്മകജെയിൽ നിർമിച്ച വീടുകളും ഒഴിഞ്ഞുകിടക്കുന്നു. സായി ട്രസ്റ്റ്‌ നിർമിച്ച ഒഴിവുള്ള വീടുകൾ ചിലതു അനർഹർ ക്യാഷ് കൊടുത്തുസ്വന്തമാക്കിയെന്ന് ആരോപണമുണ്ട്. മാത്രമല്ല സാമൂഹ്യ പ്രവർത്തകർ ഒരു വീട്ടിൽ ഓഫീസ് പ്രവർത്തനം തുടങ്ങിയെന്നും ആക്ഷേപമുണ്ട്.

എൻഡോസൾഫാൻ റെമഡിയേഷൻ സെൽ നോക്കുകുത്തിയാണ്. വീടുനിർമിച്ചുനൽകാൻ തയ്യാറായ സ്ഥാപനങ്ങൾക്ക് റെവന്യൂ ഭൂമി നൽകാൻ സെൽ യോഗമാണ് തീരുമാനിച്ചു സർക്കാരിനെ അറിയിച്ചത്. അതിനാൽ ഇവിടെ നിർമ്മിച്ച വീട് നൽകാനുള്ള അധികാരവും സെല്ലിനായിരിക്കെ എല്ലാം സമഗ്ര അന്വേഷണം അടിയന്തിരമായി നടത്തണമെന്ന് ബന്ധപ്പെട്ടവരോട് ആവശ്യപെടുന്നതായും അദ്ദേഹം പറഞ്ഞു.

എൻ‌ഡോസൾഫാൻ ഇരയായ സ്രീനിഷയുടെ കുടുംബത്തോട് വീട് ഒഴിയാൻ ആവശ്യപ്പെട്ട് ജില്ലാ ഭരണകൂടം നോട്ടീസ് നല്‍കിയിരുന്നു.എൻഡോസൾഫാൻ ദുരിതബാധിതർക്കായി ഇരിയ കാട്ടുമാടത്ത് സത്യസായി ഓർഫനേജ് ട്രസ്റ്റ് നിർമിച്ചു നൽകിയ വീടുകളിലൊന്നിലാണ് ഇവർ താമസിക്കുന്നത്.

ഇവിടെയുള്ള 45 വീടുകളിൽ 23 വീടുകളും വർഷങ്ങളായി ഒഴിഞ്ഞു കിടക്കുകയാണ്. ഇതിൽ ഒരു വീടാണ് പഞ്ചായത്തും ട്രസ്റ്റും ചേർന്നു എൻ‍ഡോസൾഫാൻ ദുരിതബാധിതയായ ശ്രീനിഷയ്ക്കും കുടുംബത്തിന് നൽകിയത്. ഈ വീട് ഒഴിയണമെന്നാണ് ഇപ്പോൾ വില്ലേജ് ഓഫിസർ നോട്ടിസ് നൽകിയിരിക്കുന്നത്.

0Shares