റേഡിയോ കോളര്‍ ഘടിപ്പിച്ച കർണാടക വനത്തിലെ ആന വയനാട്ടില്‍ ഭീതിപരത്തി; മയക്കുവെടി വെച്ചു, മാനന്തവാടിയില്‍ നിരോധനാജ്ഞ

You are currently viewing റേഡിയോ കോളര്‍ ഘടിപ്പിച്ച കർണാടക വനത്തിലെ ആന വയനാട്ടില്‍ ഭീതിപരത്തി; മയക്കുവെടി വെച്ചു, മാനന്തവാടിയില്‍ നിരോധനാജ്ഞ

വയനാട്: എടവക പായോട് ജനവാസ മേഖലയില്‍ ഇറങ്ങി മാനന്തവാടി നഗരത്തിലേക്ക് എത്തി ഭീതി പരത്തിയ കാട്ടാനയ്ക്ക് മയക്കുവെടി വെച്ചു. മേഖലയില്‍ നിരോധനാജ്ഞ പ്രഖ്യാപിച്ചു. റോഡിയോ കോളർ ഘടിപ്പിച്ച ആനയാണ് മാനന്തവാടിയില്‍ എത്തിയത്.

വാനപാലകരും പൊലീസും സ്ഥാലത്തെത്തി. ആനയെ തിരികെ വനത്തിലേക്ക് മാറ്റാനുള്ള ശ്രമം നടത്തി. പിന്നീട് കുങ്കി ആനകളെയും മറ്റ് സജ്ജീകരണങ്ങളും ഒരുക്കി മയക്കുവെടി വെയ്ക്കുകയായിരുന്നു.

വനത്തിലേക്ക് മാറ്റാൻ കഴിഞ്ഞില്ലെങ്കില്‍ മയക്കുവെടി വെച്ച്‌ പിടികൂടുക എന്ന ദൗത്യത്തിലേക്ക് വനം വകുപ്പിന് നീങ്ങേണ്ടി വരുമെന്ന് നേരത്തെ അറിയിച്ചിരുന്നു.

കർണാടകയിലെ വന മേഖലയില്‍ നിന്നാണ് ആനയെത്തിയത്. മാനന്തവാടി ന്യൂമാൻസ് കോളേജ് പരിസരത്തും താഴത്തങ്ങാടിയിലെ വാഴത്തോട്ടങ്ങളിലും ആന നിലയുറപ്പിച്ചിരിന്നു. എന്നാൽ വലിയ നാശനഷ്ടങ്ങളോ ആളപായങ്ങളോ ഉണ്ടാക്കിയില്ല.

നാഗർഹോള ദേശീയ ഉദ്യാനത്തില്‍ ഉള്ള ആനയാണെന്നാണ് വിവരം. തലപ്പുഴ ഭാഗത്ത് നിന്നാണ് ആന എടവക പഞ്ചായത്തിൻ്റെ ഭാഗങ്ങളിലേക്ക് എത്തിയന്നാണ് നിഗമനം. ജനങ്ങള്‍ക്ക് ജാഗ്രത നിർദേശം നല്‍കിയിട്ടുണ്ട്.

ആനയെ മയക്കുവെടി വെച്ച്‌ മാറ്റാനുള്ള നടപടി സ്വീകരിക്കണമെന്നും ഇല്ലെങ്കിലും അപകടകരമായ സ്ഥിതിയിലേക്ക് നീങ്ങുമെന്ന് വന്യമൃഗ പ്രതിരോധ ആക്ഷൻ കമ്മിറ്റി ചെയർമാൻ ടി.സി ജോസ് പറഞ്ഞു. ഇതേ തുടർന്ന് നേരം ഇരുട്ടുന്നതിന് മുമ്പ് ത്തന്നെ മയക്കുവെടി വെച്ച് പ്രത്യേക ആംബുലൻസിൽ സുരക്ഷിത സ്ഥലത്തേക്ക് മാറ്റുക.

0Shares