
കണ്ണൂർ: തലശേരിയിൽ ആൾപാർപ്പില്ലാത്ത വീട്ടിൽ നിന്നും കിട്ടിയ ബോംബു പൊട്ടിത്തെറിച്ച് വയോധികൻ കൊല്ലപ്പെട്ടു. വീടിനടുത്തുള്ള ആൾ പാർപ്പില്ലാത്ത പറമ്പിൽ തേങ്ങ എടുക്കാൻ പോയപ്പോഴാണ് അപകടമുണ്ടായത്. സ്റ്റീൽ ബോംബു പൊട്ടിത്തെറിക്കുകയായിരുന്നു. ചൊവ്വാഴ്ച്ച രാവിലെയാണ് സംഭവം.
എരഞ്ഞോളി കുടക്കളത്തെ വേലായുധനാണ് മരിച്ചത്. സംഭവ സ്ഥലത്ത് തലശേരി എ.സി.പിയുടെ നേതൃത്വത്തിൽ ക്യാമ്പ് ചെയ്യുന്നുണ്ട്.

ആൾ താമസമില്ലാത്ത എരഞ്ഞോളി കുടക്കളത്തെ വീട്ടുപറമ്പിൽ ഒളിപ്പിച്ചു വെച്ച ബോംബ് പൊട്ടിത്തെറിച്ചു എന്നാണ് പൊലിസിൻ്റെ പ്രാഥമിക നിഗമനം.
പൊലീസ് ഇൻക്വസ്റ്റ് നടത്തി കൊല്ലപ്പെട്ട വേലായുധൻ്റെ മൃതദ്ദേഹം തലശേരി ജനറൽ ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി. സംഭവത്തിൽ പോലീസ് അന്വേഷണം ഊർജിതമാക്കി.
