ഉറങ്ങിക്കിടന്ന എട്ട് വയസുകാരിയെ പുലര്‍ച്ചെ തട്ടിക്കൊണ്ട് പോയി; ആഭരണങ്ങൾ മോഷ്ടിച്ച് പെരുവഴിയിൽ ഉപേക്ഷിച്ചു

  • Post category:local news / news
  • Reading time:1 min read
You are currently viewing ഉറങ്ങിക്കിടന്ന എട്ട് വയസുകാരിയെ പുലര്‍ച്ചെ തട്ടിക്കൊണ്ട് പോയി; ആഭരണങ്ങൾ മോഷ്ടിച്ച് പെരുവഴിയിൽ ഉപേക്ഷിച്ചു

കാസർകോട്: വീട്ടിൽ ഉറങ്ങി കിടക്കുകയായിരുന്നു എട്ടു വയസുകാരിയെ തട്ടിക്കൊണ്ടു പോയി സ്വർണ ആഭരണങ്ങൾ കവർന്നു. പുലർച്ചെ രണ്ടരയോടെ പടന്നക്കാട് ഒഴിഞ്ഞ വളപ്പിലാണ് സംഭവം. കുട്ടിയുടെ കാതിലുണ്ടായിരുന്ന സ്വര്‍ണ കമ്മൽ മോഷണം പോയി.

മുത്തശൻ പശുവിനെ കറക്കാൻ പോയപ്പോഴാണ് തട്ടിക്കൊണ്ടു പോയത്. അടുക്കള ഭാഗത്തെ കതക് തുറന്ന് കുട്ടിയെ കൊണ്ടു പോവുകയായിരുന്നു.

നാട്ടുകാരുടെ തിരച്ചിലിൽ കുട്ടിയെ ഉപേക്ഷിച്ച നിലയിൽ കണ്ടെത്തി. കണ്ണിനും കഴുത്തിനും പരുക്കേറ്റ കുട്ടിയെ കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സംഭവത്തിൽ പ്രതിയെ കണ്ടെത്താൻ പോലീസും ഡോഗ് സ്‌ക്വാഡും അന്വേഷണം ആരംഭിച്ചു.

0Shares