അമൃത് ഭാരത് സ്റ്റേഷൻ പദ്ധതി; കാസർകോട് റെയിൽവെ സ്റ്റേഷൻ ആധുനികമാകും, യാത്രക്കാർക്ക് മെച്ചപ്പെട്ട സൗകര്യം, എന്താണ് പദ്ധതി?

You are currently viewing അമൃത് ഭാരത് സ്റ്റേഷൻ പദ്ധതി; കാസർകോട് റെയിൽവെ സ്റ്റേഷൻ ആധുനികമാകും, യാത്രക്കാർക്ക് മെച്ചപ്പെട്ട സൗകര്യം, എന്താണ് പദ്ധതി?

കാസർകോട്: അമൃത് ഭാരത് സ്റ്റേഷൻ പദ്ധതിയിൽ ഉൾപ്പെടുത്തിയുള്ള കാസർകോട് റെയിൽവേ സ്റ്റേഷനിലെ പ്രവർത്തികൾ പുരോഗമിക്കുന്നു. പാലക്കാട് റെയിൽവെ ഡിവിഷന് കീഴിലുള്ള പതിനാറ് സ്റ്റേഷനുകളെയാണ് കേന്ദ്ര സർക്കാർ അമൃത് സ്റ്റേഷൻ പദ്ധതിയിൽ ഉൾപ്പെടുത്തി നവീകരിക്കുന്നത്.

യാത്രക്കാർക്ക് ആധുനിക രീതിയിലുള്ള കാത്തിരിപ്പ് കേന്ദ്രവും ഒന്നാം ഫ്ലാറ്റ് ഫോമിൽ നിന്ന് രണ്ടാം രണ്ടാം ഫ്ലാറ്റ് ഫോമിലേക്ക് പ്രവേശിക്കുന്നതിനുള്ള മേൽപ്പാല നിർമാണവും പദ്ധതിയിൽപ്പെടും. പദ്ധതി പൂർത്തിയാവുന്നതോടെ യാത്രക്കാർക്ക് മെച്ചപ്പെട്ട സൗകര്യം സ്റ്റേഷനിൽ ലഭ്യമാകുമെന്ന് സ്റ്റേഷൻ അധികൃതർ ചാനൽ ആർ.ബിയോട് പറഞ്ഞു.

സ്റ്റേഷനിൽ എത്തുന്ന യാത്രക്കാരുടെ വാഹനങ്ങൾ പാർക്ക് ചെയ്യുന്നതിനായി സ്റ്റേഷന് മുന്നിൽ വിശാലമായ പാർക്കിംഗ് സംവിധാനം ഒരുക്കും. കാസർകോട് നിന്നും സ്റ്റേഷനിലേക്ക് വരുന്ന പ്രധാന റോഡുകളും നവീകരിക്കും.

കാസർകോട് ജില്ലാ കാര്യാലയം, ജില്ലാ പോലീസ് ചീഫ് ആസ്ഥാനം, ജില്ലാ സിവിൽ സ്റ്റേഷൻ, കാസർകോട് ഗവൺമെണ്ട് കോളേജ്, കാസർകോട് താലൂക്ക് ഓഫീസ്, എൽ.ബി.എസ് എൻജിനിയറിങ് കോളേജ്, സബ് ജയിൽ, നെല്ലിക്കുന്ന് ഫിഷിങ് ഹാർബർ, വിവിധ ടൂറിസ്ററ് കേന്ദ്രങ്ങൾ തുടങ്ങി കാസർകോട് ജില്ലയുടെ ആസ്ഥാന റെയിൽവേ സ്റ്റേഷൻ ആണിത്.

കഴിഞ്ഞ ഫെബ്രുവരി 26ന് രാജ്യത്തെ 525 റെയിൽവെ സ്റ്റേഷൻ പദ്ധതികളാണ് പ്രധാന മന്ത്രി മരേന്ദ്ര മോദി ഓൺലൈൻ വഴി ഉദ്‌ഘാടനം ചെയ്‌തത്‌. കോടിക്കണക്കിന് രൂപയുടെ പദ്ധതിയുടെ അനുബന്ധ പ്രവർത്തികൾ രാജ്യത്തെ പ്രമുഖ കമ്പനികളാണ് ഏറ്റെടുത്ത് നിർമ്മാണം നടത്തി വരുന്നത്. യുദ്ധകാല അടിസ്ഥാനത്തിൽ പണി പൂർത്തീകരിക്കാനാണ് ലക്ഷ്യമിടുന്നതെന്ന് എൻജിനീയർമാർ പറഞ്ഞു.

എന്താണ് അമൃത് ഭാരത് സ്റ്റേഷൻ പദ്ധതി

അമൃത് ഭാരത് സ്റ്റേഷൻ സ്‌കീം രാജ്യവ്യാപകമായി 1275 സ്റ്റേഷനുകൾ പുനർവികസിപ്പിച്ച്‌ എടുക്കുന്നതിനായി റെയിൽവേ മന്ത്രാലയം 2023 ഫെബ്രുവരിയിൽ ആരംഭിച്ച ഇന്ത്യൻ റെയിൽവേയുടെ ഒരു ദൗത്യമാണ്. ഭാരത്‌നെറ്റ്, ഒരു സ്റ്റേഷൻ ഒരു ഉൽപ്പന്നം, മേക്ക് ഇൻ ഇന്ത്യ, സ്റ്റാർട്ടപ്പ് ഇന്ത്യ, സ്റ്റാൻഡപ്പ് ഇന്ത്യ, വ്യാവസായിക ഇടനാഴികൾ, ഭാരത്‌മാല, ഡെഡിക്കേറ്റഡ് ഫ്രൈറ്റ് കോറിഡോർ കോർപ്പറേഷൻ ഓഫ് ഇന്ത്യ, സാഗർമാല തുടങ്ങിയ മറ്റ് സുപ്രധാന ഗവൺമെണ്ട് പദ്ധതികളുടെ പ്രവർത്തനക്ഷമവും ഗുണഭോക്താവുമാണ് ഇത്.

കേരളത്തിൽ പദ്ധതി ഇതാണ്

സ്റ്റേഷൻ പുനർവികസന പദ്ധതിക്ക് കീഴിൽ, കേരളത്തിലെ പാലങ്ങൾ / അണ്ടർ പാസുകൾക്ക് മുകളിലൂടെയുള്ള നേഷൻ 51 റോഡിനൊപ്പം 10 റെയിൽവേ സ്റ്റേഷനുകളുടെ പുനർവികസനത്തിന് പ്രധാനമന്ത്രി തറക്കല്ലിട്ടുണ്ട്.

Report: Peethambaran Kuttikol

0Shares